23 July Tuesday

കാലടിയിൽ അയ്യപ്പഭക്തരുടെ വാഹനത്തിന്‌ നേരെ ആക്രമണം: ഒരാൾക്ക‌് പരിക്ക‌്

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019


കാലടി
ശബരിമല ദർശനം കഴിഞ്ഞ‌് മടങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ വാഹനത്തിനുനേരെ ആക്രമണം. ചൊവ്വാഴ്ച വൈകിട്ട‌് അഞ്ചിന‌് കാലടി പിരാരൂരിലാണ് സംഭവം. സംഭവത്തിൽ  ആന്ധ്ര സ്വദേശിയായ ഒരാൾക്ക് പരിക്കേറ്റു. ഇയാൾ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ‌്. മദ്യപിച്ച‌് നാലുപേർ കാറിലെത്തി അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി അടിച്ചുതകർക്കുകയായിരുന്നു. ആന്ധ്ര സ്വദേശികളായ പന്ത്രണ്ടുപേർ ഇരു കാറുകളിലായി ശബരിമല  ദർശനത്തിനുശേഷം കാലടി ശൃംഗേരിമഠം സന്ദർശിച്ച് നെടുമ്പാശേരി എയർപോർട്ടിലേക്ക് മടങ്ങവേയാണ് സംഭവം. ഇവരുടെ വാഹനം പിരാരൂരിലെത്തിയപ്പോൾ നാലംഗസംഘം മുന്നിലെത്തി കാർ കുറുകെയിട്ട‌് തടഞ്ഞു. പിന്നീട‌് കാറിന്റെ ചില്ലുൾപ്പെടെ അടിച്ചുതകർത്തു. അയ്യപ്പഭക്തർ സഞ്ചരിച്ച വാഹനത്തിന്റെ ഡ്രൈവർക്കാണ‌് പരിക്കേറ്റത‌്.  നെടുമ്പാശേരി പൊലീസ് കേസടുത്തു. കാലടി പഞ്ചായത്ത‌് അംഗം സിജോ ചൊവ്വരാനാണ‌് അയ്യപ്പഭക്തരെ രക്ഷിച്ച‌്  പൊലീസ‌് സ‌്റ്റേഷനിലെത്തിച്ചത‌്.


പ്രധാന വാർത്തകൾ
 Top