11 December Wednesday

കോൺഗ്രസ‌് വിരട്ടി; ലീഗ‌് എംഎൽഎ മുങ്ങി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019


സ്വന്തം ലേഖകൻ
തിരുവനന്തപുരം
മലപ്പുറം ജില്ല വിഭജിച്ച് പുതിയ ജില്ലാ രൂപീകരിക്കണമെന്ന ആവശ്യം നിയമസഭയിൽ ഉയർത്താനുള്ള മുസ്ലിംലീഗിന്റെ ശ്രമം പാളി. കോൺഗ്രസ‌് നിയമസഭാകക്ഷി നേതൃത്വം വിരട്ടിയതോടെ ലീഗ‌് എംഎൽഎ പ്രമേയം അവതരിപ്പിക്കാതെ മുങ്ങി. 

ജില്ലാ വിഭജനം ആവശ്യപ്പെട്ട‌് മുസ്ലീം ലീഗിലെ കെ എൻ എ ഖാദറാണ‌് ശ്രദ്ധക്ഷണിക്കൽ പ്രമേയം അവതരിപ്പിക്കാൻ നോട്ടീസ‌് നൽകിയത‌്. ശൂന്യവേളയിൽ സ്പീക്കർ പ്രമേയം അവതരിപ്പിക്കാൻ കെ എൻ എ ഖാദറിനെ ക്ഷണിച്ചു. എന്നാൽ, അദ്ദേഹം സഭയിലുണ്ടായില്ല. പ്രമേയാവതരണവും നടന്നില്ല.

ജില്ലാ രൂപീകരണംപോലെ നയപരമായി തീരുമാനമെടുക്കേണ്ട സുപ്രധാന വിഷയങ്ങൾ മുന്നണിയിൽ ആലോചിക്കാതെ നിയമസഭയിൽ ഉന്നയിക്കുന്നതിലെ അനൗചിത്യം യുഡിഎഫ് നേതൃത്വം മുസ്ലിംലീഗ് നേതാക്കളെ അറിയിച്ചിരുന്നു.  കോൺഗ്രസ‌് നേതൃത്വം അതൃപ്തിയും അറിയിച്ചു. ഇതോടെ ലീഗ‌് നേതൃത്വം പ്രമേയം അവതരിപ്പിക്കേണ്ടായെന്ന‌് നിർദ്ദേശിച്ചു.

ഇതേതുടർന്നാണ‌്, പ്രമേയം അവതരിപ്പിക്കേണ്ട  കെ എൻ എ ഖാദർ സഭയിൽനിന്ന‌് മുങ്ങിയത‌്. അതേസമയം, അവതാരകൻ സഭയിൽ ഹാജരില്ലാതിരുന്നതിനാലാണ് വിഷയം ഉന്നയിക്കാതിരുന്നതെന്ന‌് ചില കോൺഗ്രസ‌് നേതാക്കൾ ന്യായീകരിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top