24 August Saturday

ചികിത്സപ്പിഴവ‌് അന്വേഷിക്കാൻ സ്ഥിരംസമിതി: മന്ത്രി

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019



തിരുവനന്തപുരം
ചികിത്സപ്പിഴവ‌് ഉൾപ്പെടെയുള്ള പ്രശ‌്നങ്ങൾ അന്വേഷിക്കുന്നതിന‌ായി ആരോഗ്യമേഖലയിൽ സ്ഥിരംസമിതി രൂപീകരിക്കുമെന്ന‌്  മന്ത്രി കെ കെ ശൈലജ നിയമസഭയിൽ പറഞ്ഞു. സംസ്ഥാനതലത്തിലും ജില്ലാ തലത്തിലും സമിതിയുണ്ടാകും.  നിലവിലുള്ള പരാതി പരിഹാര സംവിധാനവും  കുറ്റമറ്റതാക്കും.
കോഴിക്കോട‌് വൈറോളജി ഐസിഎംആർ ആരംഭിക്കുന്നതിനായി ഏഴുകോടിരൂപ അനുവദിച്ചു. കൂടാതെ, വയനാട‌് മെഡിക്കൽ കോളേജ‌് പദ്ധതി  കിഫ‌്ബിക്ക‌് സമർപ്പിക്കാനായി മാസ‌്റ്റർപ്ലാൻ തയ്യാറാക്കിയിട്ടുണ്ടെന്നും  ധനാഭ്യർഥന ചർച്ചയ‌്ക്ക‌് മറുപടിയായി മന്ത്രി പറഞ്ഞു.

എല്ലാ പബ്ലിക‌് ഹെൽത്ത‌് സെന്ററുകളിലും മനോരോഗചികിത്സയ‌്ക്ക‌് ആശ്വാസ ക്ലിനിക്ക‌് തുടങ്ങും. 194 പുതിയ കുഷ‌്ഠരോഗികളെ കണ്ടെത്തിയിട്ടുണ്ട‌്. അമൃതം ആരോഗ്യപദ്ധതിയുടെ ഭാഗമായി ഒന്നരക്കോടി പേർക്ക‌് സ‌്ക്രീനിങ്ങും  ശ്രുതിതരംഗം വഴി 351 കുട്ടികൾക്ക‌് കോക്ലിയർ ഇംപ്ലാന്റ‌ും നടത്തി. ഇതിന്റെ ഉപകരണത്തിന്റെ ഗ്യാരന്റി ഒമ്പത‌് വർഷമായും വർധിപ്പിച്ചു.

വികെയർ പദ്ധതിയിൽ 400 പേർക്ക‌് സഹായം നൽകി. യുഡിഎഫ‌് കാലത്ത‌് 17 പേർക്കുമാത്രമാണ‌് സഹായം നൽകിയത‌്.  വയനാട‌് ജില്ലാ ആശുപത്രിയിൽ പുതിയ ബ്ലോക്കിൽ അരിവാൾ രോഗികൾക്കായി പ്രത്യേക സെൽ ആരംഭിക്കും. ടോട്ടൽ ട്രോമ കെയർ പദ്ധതിക്ക‌് 315 ആംബുലൻസ‌് വാങ്ങാൻ ടെൻഡർ ചെയ‌്തു. ഭക്ഷ്യ സുരക്ഷാ പരിശോധനയ‌്ക്കായി  ഗവേഷണ സൗകര്യത്തോടെ  മലബാറിൽ പുതിയ ലാബ‌് ആരംഭിക്കും.

ലോകത്തിന‌ുതന്നെ മാതൃകയായ ആർദ്രം മിഷൻ  കൂടുതൽ ആശുപത്രികളിലേക്ക‌് വ്യാപിപ്പിക്കും. മെഡിക്കൽ കോളേജുകള‌ുടെ വികസനത്തിനുള്ള മാസ‌്റ്റർ പ്ലാനുകൾക്ക‌് അനുമതി നൽകി.  മഞ്ചേരി ഗവ. മെഡിക്കൽ കോളേജിന‌് അഞ്ചുവർഷത്തേക്ക‌് സ്ഥിരാംഗീകാരം ലഭിച്ചു. വയനാട് മെഡിക്കൽകോളേജിന‌്  ഭൂമി ലഭ്യമായതിനാൽ നബാർഡിൽ നിന്നും 34.85 കോടി വായ്പയെടുത്ത് നിർമാണ പ്രവർത്തനങ്ങൾ ആരംഭിക്കാനാണ് ഉദ്ദേശിച്ചിരുന്നത്. എന്നാൽ മൂന്ന് കോടി രൂപ മാത്രമാണ് ലഭിച്ചത്.  വസ്തുതാ പഠനം നടത്തിയ ശേഷം മാത്രമേ പ്രളയബാധിത പ്രദേശത്ത് നിർമാണ പ്രവർത്തനം നടത്താൻ കഴിയൂ. അനുയോജ്യമല്ലെങ്കിൽ  മെഡിക്കൽ കോളേജിനായി ഇപ്പോൾ കണ്ടെത്തിയിട്ടുള്ള സ്ഥലം മാറ്റുന്ന കാര്യവും പരിശോധിക്കും.

ഇൻഷുറൻസ് പദ്ധതിയുമായി ബന്ധപ്പെട്ട് ആർ സി സി, മലബാർ കാൻസർ സെന്ററുകളെ സാമ്പത്തികമായി സഹായിക്കുമെന്ന് ധനമന്ത്രിയും അറിയിച്ചു.യുഡിഎഫ‌് സർക്കാർ തകർത്ത ആരോഗ്യമേഖലയെ ഉയർത്തിക്കൊണ്ടുവരാനായത‌് എൽഡിഎഫ‌് സർക്കാരിന്റെ നയത്തിന്റെ ഭാഗമാണെന്നും മന്ത്രി ശൈലജ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top