ചെറുവത്തൂർ
അസുഖബാധിതനായ അച്ഛനെ മുറ്റത്ത് കിടത്തി വീടുപൂട്ടി സ്ഥലംവിട്ട് കോൺഗ്രസ് നേതാവും കുടുംബവും. ചെറുവത്തൂർ അമ്പലത്തേരയിലെ ആലങ്കൈ അമ്പുവിനെയാണ് വീട്ടുമുറ്റത്ത് ഉപേക്ഷിച്ചത്. വയോധികൻ വീട്ടുമുറ്റത്ത് പായയിൽ കിടക്കുന്നതു കണ്ട നാട്ടുകാർ പഞ്ചായത്ത് അധികൃതരെ വിവരമറിയിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് സി വി പ്രമീള, വൈസ് പ്രസിഡന്റ് പി വി രാഘവൻ, പഞ്ചായത്തംഗങ്ങൾ എന്നിവരും ചന്തേര ജനമൈത്രി പൊലീസും ആരോഗ്യപ്രവർത്തകരും സ്ഥലത്തെത്തിയപ്പോൾ, അവശനായ അമ്പു സംസാരിക്കാൻപോലുമാകാത്ത നിലയിലായിരുന്നു. മകനായ സേവാദൾ ജില്ലാ ചെയർമാനെ വിളിച്ചപ്പോൾ ഫോൺ സ്വിച്ച് ഓഫ് ചെയ്തനിലയിലായിരുന്നു. മറ്റു മക്കളെ ബന്ധപ്പെട്ടപ്പോൾ, അച്ഛനെ വീട്ടിനകത്തുകയറ്റാനാകില്ലെന്നാണ് പറഞ്ഞത്. പഞ്ചായത്തധികൃതർ നിർബന്ധിച്ചപ്പോൾ, അകത്ത് കയറ്റിക്കിടത്താമെന്നായി. പരിചരിക്കാനാകില്ലെന്നും പഞ്ചായത്ത് ഹോംനഴ്‌സിനെ ഏർപ്പാടാക്കണമെന്നും ഭക്ഷണം എത്തിച്ചുനൽകണമെന്നും മക്കൾ ആവശ്യപ്പെട്ടു. പരിഹരിക്കാമെന്ന് അധികൃതർ അറിയിച്ചതിനെത്തുടർന്ന് വയോധികനെ വീട്ടിനുള്ളിലേക്ക് മാറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..