29 June Wednesday
പ്രതികൾ ഒളിവിൽ

തമിഴ്‌നാട്ടിലേക്ക്‌ തട്ടിക്കൊണ്ടുപോയ ബോട്ട് 
പിടിച്ചെടുത്തു

വെബ് ഡെസ്‌ക്‌Updated: Thursday May 19, 2022


മട്ടാഞ്ചേരി
കൊച്ചിയിൽനിന്ന് തമിഴ്നാട്ടിലേക്ക് തൊഴിലാളികളെയടക്കം തട്ടിക്കൊണ്ടുപോയ മീൻപിടിത്തബോട്ട്‌ തീരസംരക്ഷണസേന പിടിച്ചെടുത്ത്‌ കൊച്ചിയിലെത്തിച്ചു. മലയാളിയായ സ്രാങ്ക് സൂസനെ കൂടാതെ അഞ്ച്  വടക്കേ ഇന്ത്യക്കാരും അഞ്ച് തമിഴ്നാട്ടുകാരുമാണ് ബോട്ടിൽ ഉണ്ടായിരുന്നത്‌. കോസ്റ്റൽ പൊലീസിന്റെ സമയോചിതമായ ഇടപെടലിനെതുടർന്നാണ്‌ തൊഴിലാളികളെ സുരക്ഷിതമായി കൊച്ചിയിലെത്തിച്ചത്. 

പ്രതി അൻജുരാജും സംഘവും ഒളിവിലാണ്. ഇവരെ ഉടൻ പിടിക്കുമെന്ന് കോസ്റ്റൽ പൊലീസ് എസ്ഐ സംഗീത് ജോബ് പറഞ്ഞു. 15ന് രാത്രിയാണ് തമിഴ്നാട്ടിൽനിന്നുള്ള പത്തംഗസംഘം പടിഞ്ഞാറൻകടലിൽവച്ച്‌ ആയുധങ്ങൾ കാട്ടി ബോട്ടും തൊഴിലാളികളെയും തട്ടിക്കൊണ്ടുപോയത്. അന്വേഷണത്തിൽ കന്യാകുമാരി തേങ്ങാപട്ടണം പുതുക്കാട് സ്വകാര്യ യാർഡിൽ മണൽത്തിട്ടയിൽ പ്രൊപ്പല്ലറും ആശയവിനിമയ സംവിധാനങ്ങളും നീക്കിയനിലയിൽ ബോട്ട് കണ്ടെത്തി. അന്വേഷകസംഘം പ്രോപ്പല്ലർ കണ്ടെത്തി ഘടിപ്പിച്ചാണ് കന്യാകുമാരിയിൽനിന്ന് ബോട്ട്‌ കൊച്ചിയിലെത്തിച്ചത്. ബുധൻ രാവിലെ കൊച്ചി കാളമുക്ക് ഹാർബറിൽ എത്തിച്ച ബോട്ട്‌ നടപടികൾ പൂർത്തിയാക്കി ഉടമയ്‌ക്ക് കൈമാറും. കുഴുപ്പിള്ളി രാജനാണ് മറൈൻ മൂന്ന് ബോട്ടിന്റെ ഉടമ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top