02 July Thursday

ബഹിരാകാശ സർവകലാശാല സൗജന്യ പഠനം നിർത്തുന്നു ; വമ്പൻ ഫീസ്‌ ഈടാക്കും

വെബ് ഡെസ്‌ക്‌Updated: Tuesday May 19, 2020


തിരുവനന്തപുരം
ഐഎസ്‌ആർഒ സേവനങ്ങൾ സ്വകാര്യവൽക്കരിക്കുന്നതിനുള്ള കേന്ദ്ര സർക്കാർ പ്രഖ്യാപനത്തിന്‌‌ തൊട്ടു പിന്നാലെ ഇന്ത്യൻ ബഹിരാകാശ സർവകലാശാല (ഐഐഎസ്‌ടി) യിൽ സൗജന്യ പഠനം നിർത്തുന്നു.

എല്ലാ കോഴ്‌സുകളിലേക്കുമുള്ള ഫീസ്‌ഘടന നിശ്‌ചയിച്ച്‌ ഉടൻ അറിയിക്കാൻ കേന്ദ്ര ബഹിരാകാശവകുപ്പ്‌ സ്ഥാപനത്തോട്‌ ആവശ്യപ്പെട്ടു. വരുമാനം ഉണ്ടാക്കും വിധമുള്ള ഫീസ്‌ഘടന നിശ്‌ചയിച്ച്‌ ജൂൺ 30നകം അറിയിക്കാനാണ്‌ നിർദേശം. ബിടെക്‌ മുതൽ പിഎച്ച്‌ഡി വരെ പഠിക്കുന്ന വിദ്യാർഥികൾക്ക്‌ ഇനി വലിയ ഫീസ്‌ നൽകേണ്ടി വരും.
തിരുവനന്തപുരം വലിയമലയിലെ ഐഐഎസ്‌ടി ലോകത്തെ തന്നെ മികച്ച ബഹിരാകാശ സർവകലാശാലയാണ്‌.  2007ലാണ്‌ സൗജന്യ പഠനത്തിനുള്ള സ്ഥാപനം തുടങ്ങിയത്‌. മികച്ച വിജയം നേടുന്നവർക്ക്‌ ഐഎസ്‌ആർഒയിൽ ജോലി ലഭിക്കും. നിലവിൽ എണ്ണൂറോളം പേർ പഠിക്കുന്നുണ്ട്‌. ജെഇഇ അഡ്വാൻസ്‌ഡ്‌ പരീക്ഷയുടെ അടിസ്ഥാനത്തിലാണ്‌ ബിടെക്‌  പ്രവേശനം.


പ്രധാന വാർത്തകൾ
 Top