22 September Sunday

മഴക്കാലപൂർവ ശുചീകരണത്തിന‌് നാടൊന്നിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday May 19, 2019

ചളിക്കവട്ടം 47- ാം ഡിവിഷൻ കമ്മിറ്റിയുടെ മഴക്കാലപൂർവ ശുചീകരണം കെ ബി ഹർഷൽ ഉദ്ഘാടനംചെയ്യുന്നു


കൊച്ചി
സിപിഐ എം പ്രവർത്തകരുടെ നേതൃത്വത്തിൽ ജില്ലയിൽ മഴക്കാലപൂർവ ശുചീകരണം ആരംഭിച്ചു. പാർടി പ്രവർത്തകർക്കും അനുഭാവികൾക്കുമൊപ്പം സമൂഹമൊന്നടങ്കം പരിപാടിയിൽ അണിചേർന്നു. യുവാക്കൾ, വിദ്യാർഥികൾ, വീട്ടമ്മമാർ തുടങ്ങിയവരുടെ പങ്കാളിത്തവും ശ്രദ്ധേയമായി.
മൂന്നുദിവസമാണ‌് ജില്ലയിൽ ശുചീകരണം.  മലിനജലം കെട്ടിനിന്ന‌് പകർച്ചവ്യാധികൾ ഉണ്ടാകാതിരിക്കാനുള്ള പ്രവർത്തനങ്ങൾക്കാണ‌് മുൻതൂക്കം നൽകിയത‌്. കാനകൾ, കനാലുകൾ, തോടുകൾ, കുളങ്ങൾ തുടങ്ങിയ ജലാശയങ്ങൾ മണ്ണും ചെളിയും നീക്കി വൃത്തിയാക്കി. മാർക്കറ്റുകൾ, ഓഫീസുകളുടെയും വീടുകളുടെയും പരിസരങ്ങൾ, പൊതുസ്ഥലങ്ങൾ എന്നിവ ശുചീകരിച്ചു.

തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും പരിപാടിയിൽ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിൽ കൂടുതൽ വിപുലമായ രീതിയിൽ ശുചീകരണം നടത്തും. അഴുക്കുചാലുകളും വെള്ളം കെട്ടിനിൽക്കുന്ന പ്രദേശങ്ങളും വൃത്തിയാക്കും. വടുതല ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ വടുതല പാലംമുതൽ പേരണ്ടൂർ കനാൽവരെയുള്ള തോട‌് വൃത്തിയാക്കി. 200 മീറ്ററോളം നീളമുള്ള തോട‌് ശുചീകരണം സിപിഐ എം എറണാകുളം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ ഉദ‌്ഘാടനം ചെയ‌്തു. ലോക്കൽ സെക്രട്ടറി എം എം ജിനീഷ‌്, ഇ എം സുനിൽകുമാർ, കെ കെ കലേശൻ, ഒ പി സുനിൽ, കെ എസ‌് സുധീഷ‌് തുടങ്ങിയവർ സംസാരിച്ചു.
എറണാകുളം സെൻട്രൽ ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗവ. ഗേൾസ‌് ഹയർ സെക്കൻഡറി സ‌്കൂളിൽ നടന്ന ശുചീകരണം സ‌്കൂൾ പ്രിൻസിപ്പൽ നളിനകുമാരി ഉദ‌്ഘാടനം ചെയ‌്തു.

സിപിഐ എം പെരുമ്പാവൂർ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ താലൂക്ക് ഗവ. ആശുപത്രിപരിസരം ശുചീകരിച്ചു. ജില്ലാ സെക്രട്ടറിയറ്റംഗം അഡ്വ. എൻ സി മോഹനൻ ഉദ്ഘാടനം ചെയ്തു. ഏരിയ സെക്രട്ടറി പി എം സലിം, എം ഐ ബീരാസ്, കെ ഇ നൗഷാദ്, വി കെ സന്തോഷ്, വി പി ഖാദർ, നഗരസഭാ ചെയർപേഴ്സൺ സതി ജയകൃഷ്ണൻ, ആരോഗ്യകാര്യ സ്ഥിരംസമിതി അധ്യക്ഷ സുലേഖ ഗോപാലകൃഷ്ണൻ, വത്സല രവികുമാർ, ഷീല സതീശൻ, ജോൺ ജേക്കബ്,  വി പി ബാബു, മേഴ്സി ജോൺസൺ, ബീനാ രാജൻ, ഡോ  ഷാനി എന്നിവർ സംസാരിച്ചു.

കൊച്ചി നഗരസഭ ചളിക്കവട്ടം 47–-ാം ഡിവിഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊടമശേരി റോഡും പരിസരവും ശുചീകരിച്ചു. സിപിഐ എം ലോക്കൽ സെക്രട്ടറി കെ ബി ഹർഷൽ ഉദ്ഘാടനം ചെയ്തു.സിപിഐ എം കോലഞ്ചേരി ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ മഴക്കാലപൂർവ ശുചീകരണം കോലഞ്ചേരി ടൗണില്‍ ജില്ലാ സെക്രട്ടറിയറ്റ് അംഗം പി ആര്‍ മുരളീധരന്‍ ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറ വെസ്റ്റ് ലോക്കൽ കമ്മിറ്റി നടത്തിയ പുത്തൻതോട് ശുചീകരണം എം സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ ശുചീകരണം എം സ്വരാജ് എംഎൽഎ ഉദ്ഘാടനം ചെയ്തു. തൃപ്പൂണിത്തുറ സൗത്ത് ലോക്കൽ കമ്മിറ്റി സംഘടിപ്പിച്ച  ചിറ്റേക്കടവ് തോട് പുനരുദ്ധാരണ പ്രവർത്തനം ജില്ലാ കമ്മിറ്റി അംഗം സി എൻ സുന്ദരൻ ഉദ‌്ഘാടനം ചെയ്തു.   മരട് ഈസ്റ്റ് ലോക്കൽ കമ്മിറ്റിയുടെ കൊട്ടാരം എസ്എൻ പാർക്ക് ശുചീകരണം ഏരിയ സെക്രട്ടറി പി വാസുദേവൻ ഉദ്ഘാടനം ചെയ്തു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top