24 May Friday

എൽഡിഎഫ് റാലിയും പൊതുസമ്മേളനവും

വെബ് ഡെസ്‌ക്‌Updated: Friday Apr 19, 2019


മൂവാറ്റുപുഴ
ഇടുക്കി പാർലമെന്റ് മണ്ഡലം എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ഥി അഡ്വ.ജോയ്സ് ജോര്‍ജിന്റെ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം എല്‍ ഡി എഫ് മുളവൂര്‍ ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍  റാലിയും പൊതുസമ്മേളനവും നടത്തി. മുളവൂര്‍ പൊന്നിരിയ്ക്കപ്പറമ്പില്‍ നിന്ന് തുടങ്ങിയ റാലി പി ഒ ജങ‌്ഷനിൽ  സമാപിച്ചു. തുടര്‍ന്ന് ചേർന്ന പൊതുസമ്മേളനം ജനാധിപത്യ മഹിളാ അസോസിയേഷന്‍ അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി കെ സൈനബ ഉദ്ഘാടനം ചെയ്തു. സി പി ഐ ലോക്കല്‍ സെക്രട്ടറി പി വി ജോയി അധ്യക്ഷനായി. സി പി എം ലോക്കല്‍ സെക്രട്ടറി വി എസ് മുരളി സ്വാഗതം പറഞ്ഞു. എല്‍ ഡി എഫ് കണ്‍വീനര്‍ എന്‍ അരുണ്‍, കെ എസ് റഷീദ്, യു പി വര്‍ക്കി, സീന ബോസ്, എം വി സുഭാഷ്, ചാക്കോച്ചന്‍ എന്നിവര്‍ സംസാരിച്ചു.

എല്‍ഡിഎഫ് ആരക്കുഴ ലോക്കല്‍ തെരഞ്ഞെടുപ്പ് റാലിയും പൊതുസമ്മേളനവും ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം കെ എം ജോര്‍ജ് ഉദ്ഘാടനം ചെയ്തു.  പടിഞ്ഞാറെ മാതേയ്ക്കല്‍ പീടികയില്‍ നിന്നും ആരംഭിച്ച റാലി മാളിക പീടികയില്‍ സമാപിച്ചു.  ബാബു മുടിയില്‍ അധ്യക്ഷനായി. സാബു ജോസഫ്, കെ എ സനീര്‍, ടി എന്‍ മോഹനന്‍, ബേബി പുത്തന്‍പുരയില്‍ എന്നിവര്‍ സംസാരിച്ചു.

എല്‍ഡി എഫ് മാറാടി ലോക്കല്‍ തെരഞ്ഞെടുപ്പ് റാലി ഈസ്റ്റ് മാറാടി പള്ളിക്കവലയില്‍ നിന്നും ആരംഭിച്ച‌്  ഈസ്റ്റ് മാറാടി കവലയില്‍ സമാപിച്ചു. തുടര്‍ന്ന് പൊതുസമ്മേളനം ജനാധിപത്യ കേരള കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഷൈസണ്‍ പി മാങ്ങഴ ഉദ്ഘാടനം ചെയ്തു. പോള്‍ പൂമറ്റം അധ്യക്ഷനായി. ലത ശിവന്‍, എം എന്‍ മുരളി, ഒ സി ഏലിയാസ്, വി എം മോഹന്‍ രാജ്, കെ യു ബേബി, സി പി ജോയി എന്നിവര്‍ സംസാരിച്ചു.


പ്രധാന വാർത്തകൾ
 Top