27 May Wednesday

മുത്തൂറ്റ് സമരം 77 ദിവസം പിന്നിട്ടു

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020


കൊച്ചി
മുത്തൂറ്റ് ഫിനാൻസിൽ 164 പേരെ അന്യായമായി പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് നോൺ ബാങ്കിങ് ആൻഡ്‌ പ്രൈവറ്റ്‌ ഫിനാൻസ്‌ എംപ്ലോയീസ്‌ അസോസിയേഷൻ (സിഐടിയു) നേതൃത്വത്തിൽ നടക്കുന്ന അനിശ്ചിതകാല പണിമുടക്കിനോട് അനുബന്ധിച്ചു 77 ദിവസമായി നടക്കുന്ന ഹെഡ്‌ ഓഫീസ് സമരം ബുധനാഴ്ചയും പൂർണം.
ബുധനാഴ്‌ച സമരകേന്ദ്രത്തിലേക്ക് കെഎംഎസ്‌ആർഎ അഭിവാദ്യവുമായി എത്തി.

കെഎംഎസ്‌ആർഎ ജനറൽ  സെക്രട്ടറി മോഹനൻ സി നായർ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കെഎംഎസ്‌ആർഎ  ജില്ലാ സെക്രട്ടറി ഡി പ്രദീപ് അധ്യക്ഷനായി.
ജില്ലാ പ്രസിഡന്റ്‌ എം എസ് ഷൈൻ, സംസ്ഥാന കമ്മിറ്റിയംഗം ആർ രാമകൃഷ്ണൻ എന്നിവർ  സംസാരിച്ചു. മുത്തൂറ്റ് ഫിനാൻസ് യൂണിറ്റ് റീജണൽ വൈസ് പ്രസിഡന്റ് നിജ രൂപേഷ്  സ്വാഗതവും സംസ്ഥാന ട്രഷറർ ശരത് ബാബു നന്ദിയും പറഞ്ഞു.


പ്രധാന വാർത്തകൾ
 Top