26 May Tuesday

വിദേശത്തുനിന്ന്‌ എത്തുന്നവരെ കെഎസ്‌ആർടിസി വീട്ടിലെത്തിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 19, 2020


കോവിഡ്–-19 ബാധിത രാജ്യങ്ങളിൽനിന്ന്‌ തിരികെ എത്തുന്ന ആയിരത്തിലധികം യാത്രക്കാരെ നിരീക്ഷണ കേന്ദ്രങ്ങളിലേക്കും വീട്ടിലേക്കും മാറ്റാൻ കെഎസ്ആർടിസി ബസുകൾ വിട്ടുനൽകുമെന്ന്‌ ഗതാഗതമന്ത്രി എ കെ ശശീന്ദ്രൻ. തിരുവനന്തപുരം വിമാനത്താവളത്തിൽ മടങ്ങിയെത്തുന്നവരെ നിരീക്ഷണ കേന്ദ്രത്തിലേക്ക്‌ എത്തിക്കാൻ അമ്പതിലധികം ബസുകൾ വിട്ടുനൽകി. ബസ്‌ ക്രമീകരിക്കാനുള്ള സ്‌പെഷ്യൽ ഓഫീസറുടെ ചുമതല സൗത്ത് സോൺ എക്സിക്യൂട്ടീവ് ഡയറക്ടർ  ജി അനിൽകുമാറിന്‌ നൽകി. ആവശ്യമെങ്കിൽ സ്വകാര്യ ബസുകളും മറ്റ്‌ വാഹനങ്ങളും ഉപയോഗപ്പെടുത്താൻ മോട്ടോർവാഹന വകുപ്പിനും നിർദേശം നൽകി.


പ്രധാന വാർത്തകൾ
 Top