18 June Tuesday

ചാന്നാർ സമരം തമസ്കരിച്ചത് പ്രതിഷേധാർഹം. എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 19, 2019


തിരുവനന്തപുരം
ചാന്നാർ സമര തമസ‌്കരണത്തിലൂടെ കേരളീയ നവോത്ഥാന സമര ചരിത്രത്തെ വീണ്ടും അപ്രസക്തമാക്കുന്ന നടപടിയാണ് എൻസിഇആർടിയുടെ ഭാഗത്തുനിന്ന‌്  ഉണ്ടായിരിക്കുന്നതെന്ന‌് എസ‌്എഫ‌്ഐ സംസ്ഥാന കമ്മിറ്റി പ്രസ‌്താവനയിൽ പറഞ്ഞു.  

നന്നായി വസ്ത്രം ധരിക്കാനും മാറുമറയ്ക്കാനുമായി താഴ്ന്ന ജാതിയിൽപെട്ട സ്ത്രീകൾക്ക് അവകാശം ഇല്ലാതിരുന്ന കാലത്ത് മേൽജാതിക്കാരുടെ മുന്നിൽ മാറുമറയ്ക്കുന്നതിനുവേണ്ടി രൂപപ്പെട്ട സംഘടിതസമരത്തെക്കുറിച്ച് പുതിയ തലമുറ പഠിക്കേണ്ടതില്ല എന്ന നിലപാടാണ് ഇപ്പോൾ എൻസിആർടി സ്വീകരിക്കുന്നത്.

സവർണർ അധഃസ്ഥിതവിഭാഗങ്ങളോട് കാണിച്ചിരുന്ന മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ പാശ്ചാത്യ പരിഷ്കൃതലോകവും തദ്ദേശീയ കീഴാളജനതയും ഒരുമിച്ചു പോരാടിയ ഐതിഹാസിക സമരങ്ങളിൽ ഒന്നായ ചാന്നാർ സമരം പാഠഭാഗങ്ങളിൽനിന്ന‌് ബോധപൂർവം ഒഴിവാക്കിയ നടപടി പ്രതിഷേധാർഹമാണ്.

ഇതിനെതിരെ ശക്തമായ പ്രതിഷേധമുയർത്തുമെന്നും സംസ്ഥാന പ്രസിഡന്റ‌് വി എ വിനീഷും സെക്രട്ടറി കെ എം സച്ചിൻ ദേവും പ്രസ്താവനയിൽ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top