14 April Wednesday

വാളയാർ കേസ്‌ : അന്വേഷണം ഏറ്റെടുക്കുന്ന നടപടി വേഗത്തിലാക്കാൻ സിബിഐക്ക്‌ നിർദേശം

വെബ് ഡെസ്‌ക്‌Updated: Friday Feb 19, 2021


കൊച്ചി
വാളയാർ കേസിൽ അന്വേഷണം ഏറ്റെടുക്കുന്നതിനുള്ള നടപടി വേഗത്തിലാക്കാൻ കേന്ദ്ര സർക്കാരിനും സിബിഐക്കും ഹൈക്കോടതി നിർദേശം നൽകി. പത്ത് ദിവസത്തിനുള്ളിൽ നടപടികൾ പൂർത്തിയാക്കാനും കോടതി ഉത്തരവിട്ടു. സർക്കാർ ശുപാർശ ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു.

സംസ്ഥാന സർക്കാർ വിജ്ഞാപനം ഇറക്കിയെന്നും തീരുമാനമെടുക്കേണ്ടത് കേന്ദ്ര സർക്കാരാണെന്നും അത് വേഗത്തിൽ വേണമെന്നും ജസ്റ്റിസ് വി ജി അരുൺ നിർദേശിച്ചു. സിബിഐ അന്വേഷണം കോടതി മേൽനോട്ടത്തിൽ വേണമെന്നും വേഗത്തിലാക്കണമെന്നും ആവശ്യപ്പെട്ട് പെൺകുട്ടികളുടെ അമ്മ സമർപ്പിച്ച ഹർജിയാണ് കോടതി പരിഗണിച്ചത്.

വാളയാറിൽ പ്രായപൂർത്തിയാകാത്ത രണ്ട് പെൺകുട്ടികൾ ലൈംഗിക പീഡനത്തിനിരയായതിനുശേഷം ആത്മഹത്യ ചെയ്ത കേസിൽ പ്രതികളെ വിട്ടയച്ച വിചാരണക്കോടതി വിധി സർക്കാർ നൽകിയ അപ്പീലിൽ ഹൈക്കോടതി റദ്ദാക്കി. പിന്നീട് സർക്കാർ ആവശ്യപ്പെട്ടതിനെ തുടർന്ന് വിചാരണക്കോടതി തുടരന്വേഷണത്തിന് അനുമതി നൽകി. തുടർന്ന് ജനുവരി 25നാണ് സർക്കാർ സിബിഐ അന്വേഷണത്തിന് വിജ്ഞാപനമിറക്കിയത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top