29 February Saturday

രാജ്യം കടന്നുപോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ: പി രാജീവ്

വെബ് ഡെസ്‌ക്‌Updated: Monday Jan 20, 2020

ബാലാനന്ദൻ സ്മൃതിമണ്ഡപത്തിൽ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ അംഗം പി രാജീവ്‌ പുഷ്‌പാർച്ചന നടത്തുന്നു


കളമശേരി
രാജ്യം കടന്നുപോകുന്നത് ഏഴു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം പി രാജീവ്. 15 വർഷത്തിനിടയിലെ കുറഞ്ഞ ജിഡിപി വളർച്ച നിരക്കും അരനൂറ്റാണ്ടിലെ ഉയർന്ന തൊഴിലില്ലായ്മയുമാണ് രാജ്യം നേരിടുന്നതെന്നാണ് നിതി ആയോഗിന്റെ കണക്ക്. 15 വർഷത്തിനിടയിലെ കുറഞ്ഞ വാങ്ങൽശേഷിയുമാണ് രേഖപ്പെടുത്തിയത്. ഇ ബാലാനന്ദൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വ്യാവസായിക മേഖലയും കാർഷിക മേഖലയുമുൾപ്പെടെ എല്ലാ രംഗങ്ങളിലും പ്രതിസന്ധിയാണ്. എല്ലാ മേഖലയിലും അസംതൃപ്തി ശക്തമാകുന്നു എന്ന് തിരിച്ചറിഞ്ഞാണ് കേന്ദ്രസർക്കാർ മതവിദ്വേഷത്തിന്റെ കാർഡ് പുറത്തെടുക്കുന്നത്. രാജ്യം ചരിത്രത്തിലാദ്യമായാണ് പൗരത്വത്തിന് മതം അടിസ്ഥാനമാക്കുന്നത്. ഇത് രാജ്യത്തിന്റെ മതേതര അടിത്തറയെ തകർക്കുന്നതാണെന്നും രാജീവ് പറഞ്ഞു.


പ്രധാന വാർത്തകൾ
 Top