26 February Wednesday

പൗരത്വ സമരം ഏറ്റെടുക്കാൻ കോൺഗ്രസിനായില്ല - കെ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020

തൃശ്ശൂർ > പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരം കാര്യമായി ഏറ്റെടുക്കാൻ കോൺഗ്രസിനായില്ലെന്ന് കെ മുരളീധരൻ എംപി. കോൺഗ്രസായിരുന്നു സമരങ്ങൾക്ക് നേതൃത്വം നൽകേണ്ടത്. സുപ്രധാനമായ ഈ ഘട്ടത്തിൽ നേതൃത്വം നൽകാൻ കഴിഞ്ഞില്ല. അതിനാൽ സിപിഐ എം ക്രെഡിറ്റ് എടുക്കുന്നു’–തൃശൂരിൽ പെൻഷനേഴ്സ് അസോസിയേഷൻ സമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ കെ മുരളീധരൻ വാർത്താലേഖകരോടു പറഞ്ഞു.

കെപിസിസിയുടെ ജംബോ കമ്മിറ്റിയിൽ കാര്യമില്ല. എണ്ണം കൂടുന്നത് പാർടിക്ക് ഗുണം ചെയ്യില്ല. ഒരാൾക്ക് ഒന്നിൽ കൂടുതൽ സ്ഥാനം പാടില്ല. ഒരാൾക്ക് രണ്ട് സ്ഥാനം നൽകുന്നത് ശരിയാണോ എന്ന് കാലം തെളിയിക്കും. കോൺഗ്രസിൽ അധികാരം മുഴുവൻ ചിലർക്കും മറ്റുള്ളവർ വെള്ളംകോരികളും വിറകുവെട്ടികളുമായി മാറുന്നുവെന്നും കെ മുരളീധരൻ പരിഹസിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top