21 February Friday

മണാശേരി ഇരട്ടക്കൊലപാതകം : ചോദ്യംചെയ്യലിനോട്‌ സഹകരിക്കാതെ ബിർജു

വെബ് ഡെസ്‌ക്‌Updated: Sunday Jan 19, 2020


കോഴിക്കോട്‌
മണാശേരി ഇരട്ടക്കൊലപാതക കേസിൽ തുടർച്ചയായ ചോദ്യംചെയ്യലിലും ഒന്നും വിട്ടുപറയാതെ പ്രതി ബിർജു. മൂന്ന്‌ ദിവസമായി കസ്‌റ്റഡിയിലുള്ള ഇയാളെ ക്രൈംബ്രാഞ്ച്‌ ഉദ്യോഗസ്ഥർ മാറിമാറി ചോദ്യംചെയ്യുന്നുണ്ട്‌. ചോദ്യം ചെയ്യലിനോട്‌ കാര്യമായി സഹകരിക്കാൻ ഇയാൾ തയ്യാറാകുന്നില്ല. 

പിടിയിലായി ആറ്‌ മണിക്കൂർ തുടർച്ചയായി ചോദ്യംചെയ്‌തശേഷമാണ്‌ ഇയാൾ കുറ്റസമ്മതം നടത്തിയത്‌. കൊലപാതകം നടത്താൻ ആരെങ്കിലും സഹായിച്ചോ കൂടുതൽ കുറ്റകൃത്യങ്ങളിൽ പങ്കാളിയാണോ തുടങ്ങിയ കാര്യങ്ങളാണ്‌  അന്വേഷണ സംഘം അറിയാൻ ശ്രമിക്കുന്നത്‌. എന്നാൽ, പല ചോദ്യങ്ങൾക്കുംബിർജു മറുപടി നൽകിയിട്ടില്ല. കസ്‌റ്റഡി കാലാവധി അവസാനിക്കുംമുമ്പ്‌ കൂടുതൽ തെളിവുകൾ ശേഖരിച്ച്‌ ശാസ്‌ത്രീയമായി ചോദ്യംചെയ്യാനാണ്‌ അന്വേഷണ സംഘത്തിന്റെ നീക്കം.

കൊലപാതകശേഷം മൃതദേഹാവശിഷ്ടങ്ങൾ ഉപേക്ഷിച്ച സ്ഥലത്ത്‌ ശനിയാഴ്‌ചയും ബിർജുവുമായെത്തി പൊലീസ്‌ തെളിവെടുപ്പ്‌ നടത്തി. ഇസ്‌മായിലിന്റെ ശരീരഭാഗങ്ങൾ മുറിച്ചുമാറ്റാൻ ഉപയോഗിച്ച കത്തി വലിച്ചെറിഞ്ഞു എന്ന്‌ പറഞ്ഞ സ്ഥലത്തും പരിശോധന നടത്തിയെങ്കിലും തെളിവുകളൊന്നും കണ്ടെടുക്കാനായിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top