20 February Wednesday

പ്രവാസി നിയമസഹായ കേന്ദ്രം ഉടൻ: മന്ത്രി ജലീൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 19, 2019


കോഴിക്കോട‌്
വിദേശ മലയാളികൾക്ക‌് നിയമസഹായവും പരിരക്ഷയും ലഭ്യമാക്കാനുള്ള പ്രവാസി നിയമ സഹായകേന്ദ്രം ഉടൻ ആരംഭിക്കുമെന്ന‌് മന്ത്രി കെ ടി ജലീൽ പറഞ്ഞു. എല്ലാ രാജ്യങ്ങളിലും ഇതിനായി ലീഗൽ അഡ്വൈസർമാരെ തേടിക്കൊണ്ടിരിക്കയാണ‌്. കേരള പ്രവാസി സംഘം സംസ്ഥാന സമ്മേളനം ഉദ‌്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പ്രവാസികളിൽനിന്ന‌് എന്ത‌് കിട്ടും എന്ന സമീപനം മാറ്റി അവരെ പരിഗണിച്ച സർക്കാരാണ‌് കേരളം ഭരിക്കുന്നത‌്. കേന്ദ്രസർക്കാർ  സമ്മേളനങ്ങൾ നടത്തുന്നതല്ലാതെ പ്രവാസികൾക്കായി  ഒന്നുംചെയ്യുന്നില്ല.

വാരാണസിയിലെ  ദേശീയ പ്രവാസി ദിനാഘോഷത്തിൽ  ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തും.  പ്രവാസികളുടെ ആവശ്യങ്ങൾ  കടലാസിലുറങ്ങുകയാണ‌് പതിവ‌്. ഈയവസ്ഥക്ക‌് എൽഡിഎഫ‌് സർക്കാർ മാറ്റംവരുത്തി.  പുനരധിവാസത്തിനായി 12.5 കോടി വിനിയോഗിച്ചു. എംബസി അറ്റസ‌്റ്റേഷൻ കൂടുതൽ രാജ്യങ്ങളിൽ നോർക്ക മുഖേന തുടങ്ങാനായി. തന്റേതല്ലാത്ത കാരണത്താൽ ജയിലിലടയ‌്ക്കപ്പെട്ട വിദേശമലയാളിയെ നാട്ടിലെത്തിക്കാനുള്ള സ്വപ‌്നസാഫല്യം പദ്ധതിയും നിരവധിപേർക്ക‌് തുണയായി. കേന്ദ്രസർക്കാർ മതത്തെ രാഷ്ട്രീയായുധമാക്കുന്ന സാഹചര്യത്തിൽ സമൂഹത്തിന്റെ ഇടതുപക്ഷ മനസ്സ‌് വിപുലമാക്കാനാകണമെന്നും മന്ത്രി പറഞ്ഞു.

 


പ്രധാന വാർത്തകൾ
 Top