22 October Thursday

മോഡൽ ഏതുമാകട്ടെ... ജിഷ്‌ണു ‘വണ്ടി’ പണിയും

ജോഷി അറയ്‌ക്കൽUpdated: Sunday Oct 18, 2020


കോതമംഗലം
ഒറിജിനലിനെ വെല്ലുന്ന മിനിയേച്ചർ വാഹനങ്ങൾ ഒരുക്കി ജിഷ്‌ണു മനോജ്‌ എന്ന പതിനാറുകാരൻ. ഓഫീസുകളും ട്രാവൽസുകളും മോടിപിടിപ്പിക്കാൻ ഒറിജിനലിനെ വെല്ലുന്ന വാഹനങ്ങൾ നിർമിക്കുന്ന തിരക്കിലാണ് ഈ കൊച്ചുമിടുക്കൻ.
കോതമംഗലം തൃക്കാരിയൂർ അമ്മപറമ്പിൽ മനോജ്–-ദീപ ദമ്പതികളുടെ മൂത്തമകനായ ജിഷ്ണു ഏതുവാഹനത്തിന്റെയും ചെറുപതിപ്പ്‌ ഒറിജിനലിന്റെ ഫിനിഷിങ്ങോടെ പണിതെടുക്കും.  വാഹനങ്ങളോടുള്ള കമ്പം നന്നേ ചെറുപ്രായത്തിൽ തുടങ്ങിയതാണ്.

ഓട്ടോറിക്ഷ, ലോറി, ബസ്‌ തുടങ്ങി കാരവൻവരെ ജിഷ്‌ണുവിന്റെ കരവിരുതിൽ പൂർത്തിയായി. പഴയ മോഡൽമുതൽ ആധുനിക രീതിയിലുള്ള ഏത് വാഹനങ്ങളും നിർമിക്കും. ആറാംക്ലാസിൽ പഠിക്കുമ്പോൾ ചിത്രരചനയും പലതരത്തിലുള്ള വാഹനങ്ങളുടെ മാതൃകകൾ ഉണ്ടാക്കുന്നതിലും താൽപ്പര്യം തുടങ്ങി. ആദ്യം സ്പോഞ്ച്‌ കൊറുഗേറ്റഡ്, കാർഡ് ബോർഡ്‌ ഒക്കെ ഉപയോഗിച്ചിരുന്നു. കലാവാസന കണ്ടറിഞ്ഞ ഒട്ടോ ഡ്രൈവറായ അച്ഛൻ മനോജ് പിവിസി ഫോം ഷീറ്റ് വാങ്ങിനൽകി. ഇതുപയോഗിച്ചാണ്‌ ഇപ്പോൾ നിർമാണം. സഹായിയായി അനുജൻ വിഷ്ണുവുമുണ്ട്‌. ചെറുപ്പംമുതൽ കാണുന്ന ഓട്ടോറിക്ഷയാണ് ആദ്യമായി ജിഷ്ണു രൂപകൽപ്പന ചെയ്തത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top