12 November Tuesday

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയിലാക്കിയത്‌ കോൺഗ്രസും: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


സ്വന്തം ലേഖകൻ
രാജ്യം ഇന്ന്‌ നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്ക്‌ ഉത്തരവാദിയായ കോൺഗ്രസ്‌ നയം തിരുത്താൻ തയ്യാറാകണമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടു. 70 വർഷത്തിലെ ഏറ്റവുംവലിയ  പ്രതിസന്ധിയിൽ രാജ്യത്തെ എത്തിച്ചതിൽ കോൺഗ്രസിനും ഉത്തരവാദിത്തമുണ്ട്‌.  നാടിന്റെ തകർച്ചയ്‌ക്ക് ഇടവരുത്തിയ നയം 1991 ൽ അവതരിപ്പിച്ചത് കോൺഗ്രസാണ്.

ഇടതുപക്ഷം അന്നും എതിർത്തു.  അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഈ നയം ശരിയല്ലെന്നു കോൺഗ്രസ്‌ സമ്മതിക്കുമോയെന്നും അദ്ദേഹം ചോദിച്ചു. പള്ളിപ്പുറത്തും തുറവൂരിലും എൽഡിഎഫ‌് പ്രചാരണ യോഗങ്ങൾ ഉദ‌്ഘാടനം ചെയ്യുകയായിരുന്നു പിണറായി. ജനങ്ങളെ ദുരിതത്തിലാക്കിയ കോൺഗ്രസിന്റെ സാമ്പത്തികനയം കൂടുതൽ വാശിയോടെ പിന്തുടരുകയായിരുന്നു മോഡി. അതാണിന്ന്‌ രാജ്യം അനുഭവിക്കുന്നത്.  നേപ്പാളിനും ഭൂട്ടാനിലും പുറകിലായി രാജ്യം. പാർലമെന്റിൽ  കേന്ദ്ര സർക്കാർ ജനവിരുദ്ധബില്ലുകൾ പാസാക്കിയെടുത്തപ്പോൾ ഇടതുപക്ഷം വീറോടെ  പൊരുതി. അതിനു കഴിയില്ലെങ്കിൽ കോൺഗ്രസിന് ഇടതുപക്ഷത്തിന്റെ കൂടെ നിൽക്കാമായിരുന്നു.

മുമ്പ് ഒപ്പമില്ലാത്ത ജനങ്ങളും ഇപ്പോൾ എൽഡിഎഫിന്റെ കൂടെ വരികയാണ‌്.  വേങ്ങരയിൽ എൽഡിഎഫിന് 7000 വോട്ടിന്റെ വർധന യുഡിഎഫിനെ ഞെട്ടിച്ചു. യുഡിഎഫ് ജയിക്കുന്ന ചെങ്ങന്നൂരിൽ  20,956 വോട്ടിന് എൽഡിഎഫ് ജയിച്ചു.  54 വർഷം കൈവശംവച്ച പാലായിൽ  ജനം യുഡിഎഫിനെ കൈയൊഴിഞ്ഞു.   പല കാര്യത്തിലും ദുഷ‌്പേര് സമ്പാദിച്ച മൂന്നര വർഷം മുമ്പുള്ള കേരളം ജനങ്ങൾ മറക്കില്ല. എൽഡിഎഫ് അഴിമതിക്ക് വിരാമമിട്ടു. ആരോഗ്യം, പൊതുവിദ്യാഭ്യാസ,  ഭരണമികവ്, ക്രമസമാധാനപാലനം, സുസ്ഥിര വികസനം, ക്ഷേമം, സ‌്ത്രീ സുരക്ഷ, തുടങ്ങിയ മേഖലകളിൽ  ഒന്നാമതെത്തി. മുഖ്യമന്ത്രി പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top