12 November Tuesday

വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ശങ്കയുണ്ടെന്ന്‌ ശ്രീധരൻപിള്ള

വെബ് ഡെസ്‌ക്‌Updated: Friday Oct 18, 2019


തിരുവനന്തപുരം
വട്ടിയൂർക്കാവിലും മഞ്ചേശ്വരത്തും ബിജെപിക്ക്‌ ആപത്‌ശങ്കയുണ്ടെന്ന്‌ സംസ്ഥാന പ്രസിഡന്റ്‌ പി എസ്‌ ശ്രീധരൻപിള്ള. ഇവിടെ അട്ടിമറിയുണ്ടാകുമോ എന്ന ആശങ്കയുള്ളതായി അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആഴത്തിൽ പഠിച്ചശേഷമേ എൻഎസ്‌എസ്‌ നിലപാടിനെക്കുറിച്ച്‌ പ്രതികരിക്കാൻ കഴിയൂ. ശബരിമലയിലെ യുവതീപ്രവേശന വിഷയത്തിൽ നിയമനിർമാണം ആവശ്യമെങ്കിൽ ബിജെപി അതിനുള്ള  സാധ്യത ആരായും. തൊഴിയൂർ സുനിൽ വധക്കേസിലെ അട്ടിമറി സംബന്ധിച്ച്‌ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നും കുറ്റക്കാരായ പൊലീസുകാർക്കെതിരെ നടപടി സ്വീകരിക്കണമെന്നും ശ്രീധരൻപിള്ള ആവശ്യപ്പെട്ടു.
 


പ്രധാന വാർത്തകൾ
 Top