26 October Monday

രണ്ടു പരീക്ഷകളും ഒരേദിവസം ; ആവശ്യപ്പെടുന്ന വിദ്യാർഥികൾക്ക്‌ മറ്റൊരവസരം നൽകണം: ഹൈക്കോടതി

വെബ് ഡെസ്‌ക്‌Updated: Friday Sep 18, 2020


കൊച്ചി
പതിനെട്ട് കേന്ദ്ര സർവകലാശാലകളിലേക്കും പോണ്ടിച്ചേരി സർവകലാശാലയിലേക്കും ഒരേദിവസം പൊതുപ്രവേശന പരീക്ഷ നടക്കുന്നതിനാൽ രണ്ടിടത്തും അപേക്ഷിച്ചവർക്ക് പ്രത്യേക പരീക്ഷ നടത്താൻ നിർദേശിക്കണമെന്ന ഹർജികൾ ഹൈക്കോടതി തീർപ്പാക്കി. രണ്ട് പരീക്ഷകളും ഒരേദിവസങ്ങളിൽ നടക്കുന്നതിനാൽ അവസരം നഷ്ടമാകുമെന്ന് ചൂണ്ടിക്കാട്ടി ഏതാനും വിദ്യാർഥികൾ സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പരിഗണിച്ചത്. വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ മറ്റാരവസരത്തിൽ പരീക്ഷ നടത്തുന്ന കാര്യം പരിഗണിക്കാൻ കോടതി നിർദേശിച്ചു.

വെള്ളി, ശനി, ഞായർ ദിവസങ്ങളിലാണ് പരീക്ഷ. സംസ്ഥാനത്ത് 352 വിദ്യാർഥികളാണ് പരീക്ഷ എഴുതുന്നത്. ഇതിൽ അഞ്ചുപേരാണ് കോടതിയെ സമീപിച്ചത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top