19 October Saturday

പാലായുടെ സമഗ്ര വികസനം ലക്ഷ്യമിട്ട് എല്‍ഡിഎഫ് പ്രകടനപത്രിക

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

മാണി സി കാപ്പന്‍ കൊഴുവനാല്‍ പഞ്ചായത്തിലെ ആയില്യംകുന്നില്‍ എത്തിയപ്പോള്‍

പാലാ > പാലായുടെ സമഗ്ര വികസനത്തിനുതകുന്ന പദ്ധതികള്‍ ഉള്‍പ്പെടുന്നതാണ് എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടനപത്രിക. ചക്കപ്പഴം, റമ്പുട്ടാന്‍, മങ്കോസ്റ്റിന്‍ തുടങ്ങിയ പഴങ്ങളും കൊക്കോ, ജാതിയ്ക്കാ, ഗ്രാമ്പു തുടങ്ങിയവയും സംസ്‌കരിച്ചു പുതിയ വിഭവങ്ങളാക്കി മൂല്യവര്‍ധന വരുത്തി വിപണനം ചെയ്യുന്ന ഫാക്ടറി, രാമപുരം, കടനാട് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കാര്‍ഷിക വിഭവ കയറ്റുമതി മേഖല, കാര്‍ഷിക വിഭവങ്ങള്‍ സംഭരിക്കാന്‍ വിപുലമായ കോള്‍ഡ് സ്റ്റോറേജ്, എഡിറ്റിങ്, ഡബ്ബിങ്, റെക്കോഡിങ് സ്റ്റുഡിയോ കോംപ്ലെക്‌സ്, വാഗമണ്‍, ഇലവീഴാപൂഞ്ചിറ, കുമരകം, തലനാട്, രാമപുരം എന്നീ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന ടൂറിസം സര്‍ക്യൂട്ട്, ഖര പ്ലാസ്റ്റിക് മാലിന്യശേഖരണവും സംസ്‌കരണ സംവിധാനം തുടങ്ങിയവ എല്‍ഡിഎഫ് പ്രകടനപത്രികയിൽ ഉറപ്പുനൽകുന്നു.

  പരിസ്ഥിതി സംരക്ഷണം, ഔട്ടര്‍ ലിങ്ക് റോഡ് നിര്‍മ്മാണം, റബര്‍ അധിഷ്ഠിത ചെറുകിട വ്യവസായം, പ്രാദേശിക ദുരന്തനിവാരണ സമിതി, ഫുട്‌ബോള്‍, ബാസ്‌കറ്റ്‌ബോള്‍ അക്കാദമി, കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഫുഡ് പാര്‍ക്ക്, മണ്ഡലത്തിലെ കുടിവെള്ള ക്ഷാമം പരിഹരിക്കല്‍, പ്രവാസികള്‍ക്കായി കൂട്ടായ്മ, ആധുനിക സൗകര്യങ്ങളോടുകൂടിയ മീഡിയാ സെന്റര്‍, മണ്ഡലത്തിലെ എല്ലാവര്‍ക്കും ഇന്‍ഷ്വറന്‍സ് പരിരക്ഷ, മീനച്ചിലാര്‍ സംരക്ഷണം എന്നിവയാണ് മറ്റുപ്രധാന വാഗ്ദാനങ്ങള്‍.

 അടച്ചു പൂട്ടിയ റബര്‍ സൊസൈറ്റികള്‍ പുനരാരംഭിച്ച് നിക്ഷേപകരുടെ നിക്ഷേപങ്ങള്‍ക്കും തൊഴിലാളികളുടെ ജോലിയും ഉറപ്പു വരുത്തുമെന്നും എല്‍ഡിഎഫ് ഉറപ്പുനല്‍കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top