കൊച്ചി> പാലാരിവട്ടം മേൽപ്പാലം അഴിമതിയിലെ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് വിജിലൻസിന് ഹൈക്കോടതി നിർദേശം നൽകി. ഇതു വരെ കണ്ടെത്തിയ വിവരങ്ങൾ, ഓരോരുത്തരുടെയും പങ്ക് എന്നിവ അറിയിക്കണം.
ടി ഒ സൂരജ്, ടി വി തങ്കച്ചൻ, സുമിത്ത് ഗോയൽ, ബെന്നി പോൾ എന്നിവർ നൽകിയ ജാമ്യാപേക്ഷ നൽകിയ പരിഗണിക്കുമ്പോഴാണ് നിർദേശം. താൻ അന്നത്തെ ഭരണയന്ത്രത്തിന്റെ ഉപകരണം മാത്രമായിരുന്നുവെന്ന് ടി ഒ സൂരജ് വാദിച്ചു. 24 ന് കേസ് പരിഗണിക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..