22 October Tuesday

നിർമ്മാണം നടക്കുന്ന കെട്ടിടം ഇടിഞ്ഞുവീണ്‌ 2 തൊഴിലാളികൾ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Sep 18, 2019

കൽപറ്റ> ബത്തേരി അമ്പലവയലിനടുത്ത അമ്പുകുത്തിയിൽ നിർമാണത്തിലിരുന്ന വീടിന്റെ രണ്ടാം നിലയിലെ സൺഷൈഡ് ഇടിഞ്ഞു വീണ്‌ രണ്ട് നിർമാണ തൊഴിലാളികൾ മരിച്ചു. പരിക്കേറ്റ രണ്ട് പേരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.

പുൽപ്പള്ളി ഇരുളം ചുണ്ടക്കൊല്ലി സ്വദേശികളായ വെട്ടിക്കാട്ടിൽ അനൂപ് (33) ഞാറക്കോടൻ അഷറഫ്(27) എന്നിവരാണ് മരിച്ചത്.ചുണ്ടക്കൊല്ലി സ്വദേശി തകിടിയിൽ എൽദോ (33) അമ്പുകുത്തി വട്ടപ്പറമ്പിൽ ബേസിൽ (30) എന്നിവർക്കാണ് പരിക്കേറ്റത്.ബുധനാഴ്ച പകൽ 12.15നാണ് അപകടമുണ്ടായത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top