24 August Saturday

സബ‌്സിഡി ഒഴിവാക്കുന്നു; ട്രെയിൻ ടിക്കറ്റ‌് നിരക്ക‌് കൂടും

വെബ് ഡെസ്‌ക്‌Updated: Thursday Jul 18, 2019


കണ്ണൂർ > സബ്സിഡി ഒഴിവാക്കാനുള്ള റെയിൽവേയുടെ തീരുമാനം ടിക്കറ്റ്, സേവന നിരക്കുകൾ വൻതോതിൽ വർധിക്കാനിടയാക്കും.  സബ‌്സിഡി ആവശ്യമില്ലാത്ത യാത്രക്കാരോട് ഒഴിവാക്കണമെന്ന അഭ്യർഥന റെയിൽവേ പുറത്തിറക്കിയിട്ടുണ്ട‌്. പാചക വാതക സിലിണ്ടർ സബ‌്സിഡി ഒഴിവാക്കാൻ അഭ്യർഥിച്ച പോലെയാണിതും. ഫലത്തിൽ സബ‌്സിഡി ഒഴിവാക്കി ടിക്കറ്റ‌് നിരക്ക‌് കൂടുന്ന അവസ്ഥയിലേക്കാണ‌് കാര്യങ്ങൾ എത്തുന്നത‌്.

സേവനമെന്ന നിലയിൽ ചരക്കുഗതാഗതത്തിൽ ക്രോസ‌് സബ‌്സിഡി ചെയ്ത് യാത്രാനിരക്ക് കുറയ‌്ക്കുകയാണിപ്പോൾ.  എന്നാൽ പലവഴികളിലൂടെ ടിക്കറ്റ് നിരക്ക്  വർധിപ്പിക്കുന്നുമുണ്ട്. തത്കാൽ, പ്രീമിയം തത്കാൽ എന്നിവയ‌്ക്ക് കൂടുതൽ സീറ്റുകൾ മാറ്റിവച്ച‌് യാത്രക്കാരെ പിഴിയുന്നത് ഉദാഹരണം. ഓരോ ഡിവിഷനിലും രണ്ട‌് പാസഞ്ചർ ട്രെയിനുകളും പ്രധാന ദീർഘദൂര ട്രെയിനുകളും ഐആർസിടിസിക്ക് കൈമാറാനും തുടർന്ന‌് സ്വകാര്യവൽക്കരിക്കാനും തീരുമാനിച്ചിട്ടുണ്ട‌്. നിതി ആയോഗ‌് എല്ലാ സബ‌്സിഡികളും ഒഴിവാക്കാൻ കേന്ദ്രത്തോട‌് ശുപാർശചെയ‌്തിരുന്നു. 
 


പ്രധാന വാർത്തകൾ
 Top