07 August Friday

കാർഷിക ഉൽപ്പാദനവർധന പാർടി ഇടപെടലിന്റെകൂടി ഫലം: കോടിയേരി ബാലകൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Thursday Jun 18, 2020


തിരുവനന്തപുരം
സംസ്ഥാനത്തെ‌ കാർഷിക ഉൽപ്പാദനവർധന പാർടി നടത്തിയ പ്രവർത്തനങ്ങളുടെയും ഫലമെന്ന്‌‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. ചിന്ത പബ്ലിഷേഴ്സും ബഹുജനസംഘടനകളും ചേർന്ന്‌ സംഘടിപ്പിച്ച  കാർഷിക കേരളം ഓൺലൈൻ പാഠശാല ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 2014 മുതൽ ഭക്ഷ്യ സ്വയംപര്യാപ്തതയും ഭക്ഷ്യസുരക്ഷയും മുൻനിർത്തി നിരവധി ദൗത്യങ്ങൾ പാർടി ഏറ്റെടുത്തു. ജൈവപച്ചക്കറി കൃഷി, സംയോജിത കൃഷി എന്നീ മേഖലകളിൽ പാർടി നടത്തിയ ഇടപെടലിന്റെകൂടി ഫലമായി സംസ്ഥാനത്ത് പച്ചക്കറി ഉൽപ്പാദനം 13 ലക്ഷം മെട്രിക് ടണ്ണായി വർധിച്ചു. നെല്ലുൽപ്പാദനത്തിലും ഗണ്യമായ വർധനയുണ്ടായി. 2018 മുതൽ സംയോജിത കൃഷി ക്യാമ്പയിൻ ഏറ്റെടുത്തു. കോവിഡ് –-19ന്റെ പശ്ചാത്തലത്തിൽ ഭക്ഷ്യക്ഷാമം മുന്നിൽക്കണ്ട്‌ സംസ്ഥാന സർക്കാർ രൂപംനൽകിയ സുഭിക്ഷ കേരളം പദ്ധതി മാതൃകാപരമാണ്. ചിന്ത പബ്ലിഷേഴ്സ് ഏറ്റെടുത്ത കാർഷിക കേരളം ഓൺലൈൻ പാഠശാല ഈ ദൗത്യത്തിന്റെ വലിയ പിന്തുണാ സംവിധാനമാണെന്നും  അദ്ദേഹം പറഞ്ഞു.

കൃഷി മന്ത്രി വി എസ് സുനിൽകുമാർ പ്രഭാഷണം നടത്തി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം കെ എൻ ബാലഗോപാൽ, തിരുവനന്തപുരം ജില്ലാ
സെക്രട്ടറി ആനാവൂർ നാഗപ്പൻ, ജെയിംസ് മാത്യു എംഎൽഎ എന്നിവർ സംസാരിച്ചു. കാർഷിക ശാസ്ത്രജ്ഞൻ ഡോ. സി ഭാസ്കരൻ മോഡറേറ്ററായി. -വ്യാഴാഴ്‌ച പകൽ 3.30ന്‌ മൃഗസംരക്ഷണവും ക്ഷീരവികസനവും എന്ന വിഷയത്തിൽ മന്ത്രി കെ രാജു പ്രഭാഷണം നടത്തും. പാഠശാല 20 വരെ തുടരും. chintha pbls എന്ന ഫെയ്‌സ് ബുക്ക് പേജിൽ ലൈവായും https:// www.facebook.com/chintha.pbls.3 എന്ന ലിങ്കിലും ഓൺലൈൻ പാഠശാല ലഭ്യമാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top