19 July Friday

കരാർ ലംഘനം : മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാരുടെ സത്യഗ്രഹം ഇന്ന‌ുമുതൽ

വെബ് ഡെസ്‌ക്‌Updated: Wednesday Jun 19, 2019

കൊച്ചി> വിവിധ ആവശ്യങ്ങളുന്നയിച്ച‌് മുത്തൂറ്റ‌് ഫിനാൻസ‌് ജീവനക്കാർ നടത്തുന്ന സത്യഗ്രഹം ബുധനാഴ‌്ച തുടങ്ങും. എറണാകുളം ബാനർജി റോഡിലെ ഹെഡ‌് ഓഫീസിന‌് മുന്നിൽ രാവിലെ പത്തിന‌് സമരമാരംഭിക്കും.

ശമ്പ‌ള വർധന നടപ്പാക്കുക, കരാർ വ്യവസ്ഥ പാലിക്കുക,  അംഗീകൃത സ‌്റ്റാൻഡിങ‌് ഓർഡർ നടപ്പാക്കുക, സ്ഥലംമാറ്റത്തിന‌് മാനദണ്ഡം നിശ‌്ചയിക്കുക, വാർഷിക ഇൻക്രിമെന്റ‌് പിടിച്ചെടുത്ത നടപടി അവസാനിപ്പിക്കുക, ഇൻക്രിമെന്റ‌ിലെ വിവേചനം അവസാനിപ്പിക്കുക, പ്രൊബേഷൻ കാലാവധി കഴിഞ്ഞവരെ സ്ഥിരപ്പെടുത്തുക, ജോലി സമയം എട്ട‌് മണിക്കൂറാക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ‌് സമരം.

മന്ത്രി ടി പി രാമകൃഷ‌്ണന്റെ സാന്നിധ്യത്തിൽ സംഘടനാ പ്രതിനിധികളുമായി ഉണ്ടാക്കിയ കരാർ പാലിക്കാൻ  മാനേജ‌്മെന്റ‌് തയ്യാറായില്ല. സർക്കാരിന്റെ പ്രഖ്യാപിത മിനിമം വേതനവും മറ്റ‌് ആനുകൂല്യങ്ങളും നൽകാതെ തൊഴിലാളി ദ്രോഹ നടപടി തുടരുന്നതിനെതിരെയാണ‌് 21 വരെ സത്യഗ്രഹം നടത്തുന്നതെന്നും സമരം വിജയിപ്പിക്കണമെന്നും മുത്തൂറ്റ‌് ഫിനാൻസ‌് യൂണിറ്റ‌് സെക്രട്ടറി നിഷ കെ ജയൻ അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top