21 June Monday

കോവിഡ്‌ കാലത്തും 
കെഎസ്‌ഇബിയുണ്ട്‌ 
വിളിപ്പുറത്ത്‌

ശ്രീരാജ്‌ ഓണക്കൂർUpdated: Tuesday May 18, 2021

എറണാകുളം എസ്ആർഎം റോഡിലെ പാരഡെെസ് നഗറിൽ 
കോവിഡ് ബാധിതന്റെ വീട്ടിലെ വെെദ്യുതി പുനഃസ്ഥാപിക്കുന്ന കെഎസ്ഇബി ജീവനക്കാർ



കൊച്ചി
കോവിഡ്‌ രോഗിയുടെ വീട്ടിൽ ആശ്വാസ വെളിച്ചമേകി കലൂർ കെഎസ്‌ഇബി സെക്‌ഷൻ ജീവനക്കാർ. കോവിഡ്‌ അതിവ്യാപനത്തെ തുടർന്ന്‌ നിയന്ത്രിത മേഖലയാക്കിയ എസ്‌ആർഎം റോഡിൽ പാരഡൈസ്‌ നഗറിലുള്ള കോളനിയിലെ വീട്ടിലാണ്‌ തിങ്കളാഴ്‌ച കെഎസ്‌ഇബി അറ്റുപോയ വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചത്‌. കഴിഞ്ഞ ദിവസമുണ്ടായ കനത്തമഴയിൽ വൈദ്യുതിബന്ധം നഷ്ടമായ കോളനിയിലെ കുടുംബത്തിന്‌ കെഎസ്‌ഇബി ജീവനക്കാർ ആശ്വാസമാകുകയായിരുന്നു.

തിങ്കളാഴ്‌ചയാണ്‌ കോളനിയിലെ ഒരു വീട്ടിൽനിന്ന്‌ കറന്റില്ലെന്ന ഫോൺകോൾ കലൂർ കെഎസ്‌ഇബി സെക്‌ഷൻ ഓഫീസിലെത്തിയത്‌. ഉടനെ പിപിഇ കിറ്റണിഞ്ഞ്‌ ജീവനക്കാർ കോളനിയിലെത്തുകയായിരുന്നു. 49 കുടുംബങ്ങൾ തിങ്ങിപ്പാർക്കുന്ന കോളനിയിൽ ഇതിനകം അമ്പത്തൊമ്പതോളംപേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. അതിനാൽ കെഎസ്ഇബി ജീവനക്കാർ വൈദ്യുതി തകരാർ പരിഹരിക്കാൻ എത്തുമോയെന്ന് കോളനിനിവാസികൾ സംശയിച്ചിരുന്നു.
കലൂർ സെക്‌ഷൻ ഓവർസിയർ എസ്‌ എ ഫിതറിന്റെ നേതൃത്വത്തിൽ ലൈൻമാൻ രാജേഷ്‌, ഇലക്‌ട്രീഷ്യൻ രജീഷ്‌ എന്നിവരാണ്‌ പിപിഇ കിറ്റണിഞ്ഞ്‌ വൈദ്യുത തകരാർ പരിഹരിച്ചത്‌.

ഇത്‌ നിയന്ത്രിത മേഖലയാണെന്നും ചുറ്റുമുള്ള വീടുകളിൽ കോവിഡ്‌ ഉണ്ടെന്നും വീട്ടുകാർ കെഎസ്‌ഇബിയെ അറിയിച്ചിരുന്നു. വീട്ടില്‍ ആര്‍ക്കെങ്കിലും കോവിഡ് ബാധയുണ്ടെങ്കില്‍ അക്കാര്യം മുന്‍കൂട്ടി പറയണമെന്നും അത്തരം സാഹചര്യങ്ങളില്‍ പിപിഇ കിറ്റ് ധരിച്ച് ജീവനക്കാര്‍ എത്തുമെന്നും കെഎസ്ഇബി അറിയിപ്പ്‌ നൽകിയിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top