18 June Friday

അമ്പലമുകൾ കോവിഡ്‌ ആശുപത്രിയിൽ 6 രോഗികൾ

വെബ് ഡെസ്‌ക്‌Updated: Tuesday May 18, 2021


കൊച്ചി
രാജ്യത്ത്‌ ഏറ്റവും കൂടുതൽ ഓക്‌സിജൻ കിടക്കകളുള്ള അമ്പലമുകളിലെ കോവിഡ് ചികിത്സാകേന്ദ്രത്തിൽ ആദ്യദിനം എത്തിയത്‌ ആറ്‌ രോഗികൾ. നൂറ്‌ ഓക്‌സിജൻ കിടക്കകളുമായി ഞായറാഴ്‌ച രാത്രിയാണ്‌ ഇവിടെ ചികിത്സ ആരംഭിച്ചത്‌. ഘട്ടംഘട്ടമായി 26നകം കിടക്കകളുടെ എണ്ണം 1500 ആക്കും. 21നകം 500 കിടക്കകൾ ഒരുക്കുമെന്ന്‌ ദേശീയ ആരോഗ്യദൗത്യം കോ–-ഓർഡിനേറ്റർ ഡോ. മാത്യു നുമ്പേലി പറഞ്ഞു. നാവികസേനയുടെ സുരക്ഷാപരിശോധന പൂർത്തിയായശേഷമാണ്‌ ചികിത്സ ആരംഭിച്ചത്‌.

സംസ്ഥാന സർക്കാർ പൊതു–-സ്വകാര്യ പങ്കാളിത്തത്തോടെ വിഭാവനം ചെയ്ത താൽക്കാലിക ഗവ. കോവിഡ് ആശുപത്രി ജില്ലാ ഭരണകേന്ദ്രത്തിന്റെ നേതൃത്വത്തിലാണ് സ്ഥാപിച്ചത്.  ബിപിസിഎൽ റിഫൈനറി ക്യാമ്പസിലെ സ്‌കൂളിൽ തയ്യാറാക്കിയ ഈ താൽക്കാലിക ആശുപത്രിയിലേക്ക്‌ ബിപിസിഎൽ ഓക്‌സിജൻ പ്ലാന്റിൽനിന്നാണ്‌ ഓക്‌സിജൻ നൽകുന്നത്‌. വൈദ്യുതി, വെള്ളം, മറ്റ് സൗകര്യങ്ങൾ എന്നിവയും ബിപിസിഎൽ സൗജന്യമായി നൽകും. കാറ്റഗറി സിയിൽപ്പെടുന്ന രോഗികളെയാണ് പ്രവേശിപ്പിക്കുന്നത്. 130 ഡോക്ടർമാരും 240 നേഴ്സുമാരും ഉൾപ്പെടെ 480 പേർ ഇവിടെ സേവനത്തിനുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top