29 May Friday

കോവിഡിനെ ചെറുക്കാൻ രംഗത്തിറങ്ങണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Mar 18, 2020


കോവിഡിനെ ചെറുക്കാൻ സംസ്ഥാന സർക്കാരിന്റെ നടപടികളോട്‌ സഹകരിച്ച്‌ രംഗത്തിറങ്ങാൻ സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ്‌ ആഹ്വാനംചെയ്‌തു. സംസ്ഥാനം സ്വീകരിച്ച മുൻകരുതൽ രാജ്യത്തിനാകെ മാതൃകയാണ്‌. സൂക്ഷ്‌മതയോടെയുള്ള പ്രതിരോധ പ്രവർത്തനത്തിലൂടെ രോഗവ്യാപനം നിയന്ത്രിക്കുകയാണ്‌ സംസ്ഥാനം.

രാജ്യത്ത്‌ കോവിഡ്‌ രണ്ടാംഘട്ടത്തിലേക്ക്‌ കടന്നിരിക്കുകയാണ്‌. രോഗവ്യാപനം തടയാൻ മുൻകരുതലും ബോധവൽക്കരണവും ജാഗ്രതയോടെ തുടരണം. എന്നാൽ, ആശങ്ക പടർത്തുന്ന തരത്തിൽ വ്യാജപ്രചാരണം പാടില്ല. ഊഹാപോഹങ്ങളും കെട്ടുകഥകളും വിശ്വസിച്ച്‌ മോശമായി പെരുമാറുന്നത്‌ ഒഴിവാക്കണം. കോവിഡിനെ ചെറുക്കാൻ ഗോമൂത്ര ചികിത്സ പോലുള്ള ശാസ്‌ത്രവിരുദ്ധ പ്രചാരണം ചില കേന്ദ്രങ്ങൾ ബോധപൂർവം സംഘടിപ്പിക്കുന്നു. ഇത്തരത്തിൽ അന്ധവിശ്വാസങ്ങളും കപടപ്രചാരണങ്ങളും നടത്തുന്നവരെ ഒറ്റപ്പെടുത്തണം. സാമൂഹ്യമാധ്യമങ്ങൾ ഉപയോഗിച്ചും അല്ലാതെയും ശരിയായ ബോധവൽക്കരണം നടത്താനും ശാസ്‌ത്രീയ അവബോധമുണ്ടാക്കാനും പാർടി പ്രവർത്തകർ മുൻകൈയെടുക്കണമെന്ന്‌ സംസ്ഥാന സെക്രട്ടറിയറ്റ്‌ അഭ്യർഥിച്ചു.
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top