31 March Tuesday

സിപിഐ എം പഠന സ്കൂൾ തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


അങ്കമാലി
സിപിഐ എം  ജില്ലാ പഠന സ്കൂൾ തുറവൂർ അങ്കമാലി കൺവൻഷൻ സെന്ററിൽ ആരംഭിച്ചു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗം പി രാജീവ് ഭൗതികവാദ സമീപനം എന്ന വിഷയത്തിൽ ക്ലാസെടുത്ത് ഉദ്ഘാടനം ചെയ്തു. സംഘാടകസമിതി ചെയർമാൻ എം പി പത്രോസ് അധ്യക്ഷനായി. ജനറൽ കൺവീനർ അഡ്വ. കെ കെ ഷിബു സ്വാഗതം പറഞ്ഞു. ജില്ലാ സെക്രട്ടറി അഡ്വ. സി എൻ മോഹനൻ (പാർടി പരിപാടി), ടി ശിവദാസൻ (ചരിത്ര സമീപനം), അഡ്വ. എൻ സി മോഹനൻ (ഇന്ത്യൻ സമൂഹചരിത്രം) എന്നീ വിഷയങ്ങളിൽ ക്ലാസെടുത്തു. ഗ്രൂപ്പുചർച്ചയും പൊതുചർച്ചയും നടന്നു. മൂന്നുദിവസം നീണ്ടുനിൽക്കുന്ന ക്ലാസിന്‌  ഡയറക്ടർ പി എം ഇസ്മയിലാണ്‌ നേതൃത്വം നൽകുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top