04 April Saturday

കോവിഡ്‌ 19: 120 പേരെക്കൂടി ഒഴിവാക്കി

വെബ് ഡെസ്‌ക്‌Updated: Tuesday Feb 18, 2020


കൊവിഡ്‌ 19  നിരീക്ഷണത്തിൽ വീടുകളിൽ കഴിഞ്ഞ 120 പേരുടെ നിരീക്ഷണം ഒഴിവാക്കി.  വൈറസ്‌ ബാധ ഇല്ലെന്ന്‌ സ്ഥിരീകരിച്ചതിനെ തുടർന്നാണ്‌ നിരീക്ഷണം അവസാനിപ്പിച്ചത്‌. ചൈനയിൽനിന്നെത്തി ഡൽഹിയിൽ നിരീക്ഷണത്തിലായിരുന്ന 115 പേരും ചൊവ്വാഴ്ചയോടെ വിവിധ സംഘങ്ങളായി നാട്ടിലെത്തും. സംസ്ഥാനത്ത്‌ എത്തിയാൽ നിരീക്ഷണകാലം പൂർത്തിയാകുംവരെ ആരോഗ്യവകുപ്പുമായി സഹകരിക്കണമെന്ന്‌ മന്ത്രി കെ കെ ശൈലജ അഭ്യർഥിച്ചു.

ഡൽഹി ക്യാമ്പിൽ കഴിഞ്ഞവർ സംസ്ഥാനത്ത്‌ എത്തിയാൽ ഉടൻ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച്‌ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക്‌ നിർദേശം നൽകിയിട്ടുണ്ട്‌.  വിമാനത്താവളത്തിൽനിന്ന്‌ മറ്റിടങ്ങളിൽ പോകാതെ നേരെ വീട്ടിലെത്തണം. ഡൽഹിയിൽ എത്തിയതുമുതൽ 28 ദിവസം  പൂർത്തിയാകുംവരെ നിരീക്ഷണം തുടരും.
സംശയനിവാരണത്തിന്‌ ദിശ ഹെൽപ് ലൈൻ 1056, 0471 255 2056 നമ്പരുകളിൽ ബന്ധപ്പെടാം.

നിലവിൽ വിവിധ ജില്ലകളിലായി 2246 പേർ നിരീക്ഷണത്തിലുണ്ട്‌. രോഗം സ്ഥിരീകരിച്ച മൂന്നിൽ രണ്ടുപേരെ ഡിസ്ചാർജ് ചെയ്തു. തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തുടരുന്ന വ്യക്തിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും മന്ത്രി പറഞ്ഞു.


പ്രധാന വാർത്തകൾ
 Top