കൊച്ചി> രാജ്യത്തെ നൂറ് നഗരങ്ങളില്‍ കേന്ദ്ര ഭവന നഗരകാര്യ മന്ത്രാലയം നടത്തിയ ‘ശിശുസൗഹൃദ അയല്പ്പക്കങ്ങള്’, ‘തെരുവുകള്‍ ജനങ്ങള്‍ക്കായി’ എന്നീ ചലഞ്ചുകളില്‍ കൊച്ചി നഗരത്തിന് മികച്ച നേട്ടം. ഈ ചലഞ്ചുകളില്‍ രാജ്യത്തെ ആദ്യ 10 നഗരങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചാണ് കൊച്ചി ദേശീയ അംഗീകാരം നേടിയത്. സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായാണ് രാജ്യത്തെ നഗരങ്ങളില്‍ ചലഞ്ച് സംഘടിപ്പിച്ചത്.
കൊച്ചി നഗരസഭ കഴിഞ്ഞ ബജറ്റില്‍ ‘ശിശുസൗഹൃദ അയല്പ്പക്കങ്ങള്’ പദ്ധതി ഉള്‍പ്പെടുത്തിയിരുന്നു. പശ്ചിമകൊച്ചിയിലെ ഈരവേലി, കരിപ്പാലം എന്നിവിടങ്ങളിലെ അങ്കണവാടികളിലും സമീപപ്രദേശങ്ങളിലും ഇത് നടപ്പാക്കി. ശിശുക്കളുടെ ആരോഗ്യകരമായ വളര്‍ച്ചയ്ക്ക് ഉതകുന്ന രീതിയില്‍ ശിശുസംരക്ഷണ കേന്ദ്രങ്ങളും അയല്പ്പക്കങ്ങളും രൂപപ്പെടുത്തി. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെയും ഡബ്ല്യുആര്‍ഐ ഇന്ത്യ എന്നിവയുടെ സഹകരണത്തോടെയുമാണ് പദ്ധതി നടപ്പാക്കുന്നത്. സ്ത്രീകള്‍ക്ക് ചര്‍ച്ച ചെയ്യാനും യുവജനങ്ങള്‍ക്ക് കലാപ്രവര്‍ത്തനങ്ങള്‍ നടത്താനും ഇടങ്ങള്‍ ഒരുക്കിയതും കൊച്ചിക്ക് നേട്ടമായി.
കാല്‍നടയാത്ര പ്രോത്സാഹിപ്പിക്കുക, കാല്‍നടയാത്രക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ തെരുവുകള്‍ രൂപപ്പെടുത്തുക എന്നീ ലക്ഷ്യത്തോടെയാണ് കൊച്ചിയില്‍ ‘തെരുവുകള്‍ ജനങ്ങള്‍ക്കായി’ പദ്ധതി നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ഫോര്‍ട്ട് കൊച്ചിയില്‍ ട്രാഫിക് റീ റൂട്ടിങ്, കാല്‍നടപാത നിര്‍മാണം സൈക്കിള്‍ ട്രാക്ക് നിര്‍മാണം എന്നിവ ആരംഭിച്ചു. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെയും ജിസ് ഇന്ത്യയുടെയും സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..