17 May Tuesday

ജില്ലയിൽ 4000 കടന്ന് അതിവ്യാപനം

വെബ് ഡെസ്‌ക്‌Updated: Tuesday Jan 18, 2022


കൊച്ചി
പ്രതിരോധം കടുപ്പിച്ചിട്ടും ജില്ലയിൽ തിങ്കളാഴ്ച കോവിഡ് രോഗികളുടെ  എണ്ണം 4000 കടന്നു. കോവിഡ് സ്ഥിരീകരണ നിരക്ക്: 36.65. നാലുദിവസമായി കോവിഡ് സ്ഥിരീകരണ നിരക്ക് 30ന്‌ മുകളിലാണ്. രണ്ടുദിവസമായി കോവിഡ് സ്ഥിരീകരണ നിരക്ക് 36ന് മുകളിലാണ്‌. 1607 പേർ തിങ്കളാഴ്ച കോവിഡ് മുക്തരായി.

രോ​ഗബാധിതരിൽ വിദേശത്തുനിന്ന്‌ എത്തിയ മൂന്നുപേരും ആരോ​ഗ്യപ്രവർത്തകനും ഉൾപ്പെടുന്നു. 4087 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോ​ഗം. ഒമ്പതുപേരുടെ ഉറവിടം വ്യക്തമല്ല. ജില്ലയിൽ 20,124 പേർ കോവിഡ് ചികിത്സയിലുണ്ട്. വീടുകളിൽ 3201 പേർകൂടി നിരീക്ഷണത്തിലായി. 1203 പേരെ നിരീക്ഷണ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. വീടുകളിൽ 25,970 പേർ നിരീക്ഷണത്തിലുണ്ട്. 11,187 സാമ്പിളുകൾ കോവിഡ് പരിശോധനയ്ക്ക് അയച്ചു.

കോവിഡ് ആശുപത്രി സജ്ജമാക്കും
പിവിഎസ് ആശുപത്രി പൂട്ടിയ പശ്ചാത്തലത്തിൽ നിലവിൽ ജില്ലയിൽ കോവിഡ് ആശുപത്രിയില്ല. ഇത് പരിഹരിക്കാൻ അമ്പലമുകൾ കോവിഡ് കെയർ സെന്റർ സജ്ജമാക്കുമെന്ന് ഡിഎംഒ  വി ജയശ്രീ പറഞ്ഞു. ജില്ലാ ഇഎസ്ഐ ആശുപത്രി കോവിഡ് ആശുപത്രിയാക്കുന്നതും പരിഗണനയിലുണ്ട്. കേന്ദ്രസർക്കാർ സ്ഥാപനമായതിനാൽ ഇതിന് അധികൃതരുടെ അനുവാദം വാങ്ങണം.

ക്ഷേത്രങ്ങളിൽ 
എഴുന്നള്ളിപ്പിന് 
ഒരാനമാത്രം
സോഷ്യൽ ഫോറസ്ട്രിയിൽ രജിസ്റ്റർ ചെയ്ത ക്ഷേത്രങ്ങളിൽ ഉത്സവങ്ങളിൽ ഒരു ആനയെമാത്രമേ ക്ഷേത്രവളപ്പിനുള്ളിൽ എഴുന്നള്ളിക്കാവൂവെന്ന് എഡിഎം എസ് ഷാജഹാൻ ഉത്തരവിട്ടു. ഒഴിവാക്കാനാകാത്ത സാഹചര്യത്തിൽമാത്രമേ ആനയെ എഴുന്നള്ളിക്കാവൂ. അനുമതി അസിസ്റ്റന്റ് ഫോറസ്റ്റ് കണസർവേറ്ററിൽനിന്ന് വാങ്ങണം. നിർദേശം പാലിക്കുന്നുണ്ടെന്ന് ഡെപ്യൂട്ടി ഫോറസ്റ്റ് കൺസർവേറ്റർമാർ ഉറപ്പുവരുത്തണം. നിർദേശങ്ങൾ ലംഘിച്ചാൽ ക്ഷേത്രഭാരവാഹികൾക്കെതിരെ നടപടി സ്വീകരിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top