27 February Thursday

കേരളത്തില്‍ പ്രളയസാധ്യത വര്‍ധിക്കുന്നു, കണ്ടൽക്കാടുകൾ നശിപ്പിച്ച് ഫ്ളാറ്റുകൾ നിർമിക്കുന്നത്‌ ദോഷംചെയ്യും: മാധവ്‌ ഗാഡ്‌ഗിൽ

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020


കോഴിക്കോട്‌
അന്തരീക്ഷത്തിൽ കൂടിവരുന്ന ഐറോസോൾ പാർട്ടിക്കിൾ സാന്നിധ്യവും ജലവിതരണ പദ്ധതികളുടെ കാര്യക്ഷമതയില്ലായ്മയും കേരളത്തിൽ പ്രളയസാധ്യത വർധിപ്പിക്കുന്നു എന്ന് പരിസ്ഥിതി ശാസ്ത്രജ്ഞനായ മാധവ് ഗാഡ്ഗിൽ. കെഎൽഎഫിൽ കേരളത്തിലെ പാരിസ്ഥിതിക പ്രശ്‌നങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കണ്ടൽക്കാടുകൾ നശിപ്പിച്ച് പടുകൂറ്റൻ ഫ്ളാറ്റുകൾ നിർമിക്കുന്നത്‌ ദോഷംചെയ്യും. 

പശ്ചിമഘട്ട സംരക്ഷണം സംബന്ധിച്ച് റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ട്‌. എന്നാൽ, വ്യത്യസ്തമായ വികസന പരിപ്രേക്ഷ്യമുള്ള റിപ്പോർട്ട്  നടപ്പാക്കാനാകാതെ പോവുകയായിരുന്നു–- അദ്ദേഹം പറഞ്ഞു.
 


പ്രധാന വാർത്തകൾ
 Top