29 February Saturday

മനുഷ്യ മഹാശൃംഖല : ക്യാമ്പസുകളിൽ 22ന്‌ ഐക്യദാർഢ്യ ശൃംഖല

വെബ് ഡെസ്‌ക്‌Updated: Saturday Jan 18, 2020


സ്വന്തം ലേഖകൻ
ഭരണഘടന സംരക്ഷിക്കുക, പൗരത്വ ഭേദഗതി നിയമം റദ്ദാക്കുക എന്നീ ആവശ്യങ്ങളുമായി റിപ്പബ്ലിക്‌ ദിനത്തിൽ എൽഡിഎഫ്‌ നേതൃത്വത്തിൽ കേരളത്തിൽ തീർക്കുന്ന മനുഷ്യമഹാശൃംഖലയിൽ അഞ്ച്‌ ലക്ഷം വിദ്യാർഥികളെ എസ്‌എഫ്‌ഐ പങ്കെടുപ്പിക്കും.

മനുഷ്യ മഹാശൃംഖലയ്‌ക്ക്‌ ഐക്യദാർഢ്യവുമായി വിദ്യാർഥികൾ സംസ്ഥാനത്തെ മുഴുവൻ ക്യാമ്പസുകളിലും 22ന്‌ ഐക്യദാർഢ്യ ശൃംഖല തീർക്കും. ക്ലാസുകളിൽ മഹാശൃംഖലയുടെ സന്ദേശമെത്തിക്കൽ ക്യാമ്പയിൻ നടത്തും. പ്രധാന കേന്ദ്രങ്ങളിൽ ഫ്ളാഷ്‌ മോബുകളും സംഘടിപ്പിക്കും. അവധി ദിവസമായതിനാൽ 26ന്‌ അതത്‌ പ്രദേശങ്ങളിലെ വിദ്യാർഥികളെയാകെ സംഘടിപ്പിച്ച്‌ മഹാശൃംഖലിൽ പങ്കാളികളാക്കാൻ പ്രത്യേക പ്രവർത്തനങ്ങളും സംഘടിപ്പിക്കുമെന്ന്‌  എസ്‌എഫ്‌ഐ സംസ്ഥാന പ്രസിഡന്റ്‌ വി എ വിനീഷും സെക്രട്ടറി കെ എം സച്ചിൻദേവും പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top