20 February Wednesday
സുരക്ഷ സ്വയംതൊഴില്‍ പദ്ധതി

യുഡിഎഫ‌് ഭരണം വഴിയാധാരമാക്കിയ തൊഴിലാളികൾക്ക‌് പുതുജീവൻ

വെബ് ഡെസ്‌ക്‌Updated: Friday Jan 18, 2019


തിരുവനന്തപുരം
ജീവിതമാർഗമായ തൊഴിൽ നഷ്ടപ്പെടുത്തി യുഡിഎഫ‌് ഭരണത്തിൽ വഴിയാധാരമാക്കിയ തൊഴിലാളികൾക്ക‌് ജീവിതസുരക്ഷയൊരുക്കി എൽഡിഎഫ‌് സർക്കാർ. 2014–- -15 ലെ മദ്യനയത്തെ തുടർന്ന് തൊഴിൽ നഷ്ടപ്പെട്ട ബാർഹോട്ടൽ തൊഴിലാളികൾക്കായി ‘സുരക്ഷ സ്വയംതൊഴിൽപദ്ധതി' നടപ്പാക്കാനുള്ള സർക്കാർ തീരുമാനം ഈ മേഖലയിലുള്ള തൊഴിലാളികൾക്ക‌് പുതുജീവനായി.  സ്വയംതൊഴിൽസംരംഭങ്ങൾക്കായി അഞ്ചുവർഷ കാലയളവിൽ മൂന്ന് ലക്ഷം രൂപവരെ വായ്പ  അമ്പതിനായിരം രൂപ സബ്‌സിഡിയാണ‌് നൽകാൻ തീരുമാനിച്ചത‌്.  സംസ്ഥാന അബ്കാരി തൊഴിലാളി ക്ഷേമനിധി ബോർഡ് മുഖേനയാണ് പദ്ധതി  തൊഴിൽമന്ത്രി  ടി പി രാമകൃഷ്ണന്റെ മുൻകൈയിൽ നടപ്പാക്കുന്നത‌്.  സംരംഭകർക്ക് ആവശ്യമാണെങ്കിൽ വ്യവസായ പരിശീലന വകുപ്പ് വഴി പരിശീലനം ലഭ്യമാക്കുമെന്നും മന്ത്രി പറഞ്ഞു. 2014ലെ മദ്യനയം കാരണം തൊഴിൽ നഷ്ടപ്പെട്ട ബാർഹോട്ടൽ തൊഴിലാളികളെമാത്രമേ  പദ്ധതിയിൽ ഉൾപ്പെടുത്തുകയുള്ളൂ. അപേക്ഷകർ അബ്കാരി ക്ഷേമനിധി  അംഗങ്ങളോ  എംപ്ലോയീസ് പ്രോവിഡണ്ട് ഫണ്ട് പദ്ധതിയിൽ രജിസ്റ്റർ ചെയ്തവരോ ആയിരിക്കണം. 2015നുശേഷം എഫ്എൽ 3, എഫ്എൽ 11 ലൈസൻസ് ലഭിച്ച ബാർഹോട്ടലുകളിൽ വീണ്ടും ജോലി ലഭിച്ചവർ അപേക്ഷിക്കാൻ അർഹരല്ല. ആദ്യഗഡു ലഭിച്ച് ആറുമാസത്തിനുശേഷം തുല്യമാസ ഗഡുക്കളായി വായ്പാതുക തിരിച്ചടക്കാം.  ക്ഷേമനിധി ബോർഡിന്റെ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് മേഖലാ ഓഫീസുകളിലാണ് അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷകളിൽ ഒരു മാസത്തിനുള്ളിൽ ബോർഡ് തീരുമാനമെടുക്കണം. ഒന്നര ലക്ഷം രൂപ വീതം രണ്ടു തുല്യഗഡുക്കളായാണ് പണം അനുവദിക്കുക. ദേശസാൽക്കൃത ബാങ്കുകളിലെയും സഹകരണബാങ്കുകളിലെയും ക്ഷേമനിധി ബോർഡിന്റെ  അക്കൗണ്ടുകളിലൂടെ പണം തിരിച്ചടക്കാവുന്നതാണ്. ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയായതിനാൽ വായ്പാ കാലാവധി ദീർഘിപ്പിക്കില്ല.

2014-–-15 വർഷത്തെ മദ്യനയത്തെതുടർന്ന് ജോലി നഷ്ടപ്പെടുന്ന തൊഴിലാളികൾക്കുവേണ്ടി 'പുനർജനി 2030'  പുനരധിവാസപദ്ധതി നടപ്പാക്കുമെന്ന്  യുഡിഎഫ‌്   സർക്കാർ പ്രഖ്യാപിച്ചിരുന്നെങ്കിലും നടപ്പാക്കാതെ വഞ്ചിച്ചു. അന്നത്തെ മദ്യനയത്തെ തുടർന്ന് തൊഴിൽനഷ്ടപ്പെട്ട് വഴിയാധാരമായവരുടെ  ജീവിതോപാധികൂടി കണക്കിലെടുത്ത് ഇപ്പോഴത്തെ സർക്കാർ ആവിഷ്‌കരിച്ച മദ്യനയത്തിന്റെ അടിസ്ഥാനത്തിൽ ഒട്ടേറെ പേർക്ക് തൊഴിൽ ലഭിച്ചിരുന്നു. ഇതിനുശേഷവും ജീവിതമാർഗമില്ലാതെ കഴിയുന്നവരെ സംരക്ഷിക്കുകയന്ന ലക്ഷ്യത്തോടെയാണ് ‘സുരക്ഷ സ്വയംതൊഴിൽപദ്ധതി'ക്ക്  സർക്കാർ രൂപം നൽകിയത്.


പ്രധാന വാർത്തകൾ
 Top