28 January Saturday

കുഴിവെട്ട്‌ പരാമർശം ഓർമയില്ലെന്ന്‌ 
ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Friday Nov 18, 2022


കൊച്ചി
കേസിലെ വാദത്തിനിടെ കഴിഞ്ഞദിവസം നടത്തിയ ‘കുഴിവെട്ട്’ പരാമർശം ഓർമയില്ലെന്ന് ജസ്‌റ്റിസ്‌ ദേവൻ രാമചന്ദ്രൻ പറഞ്ഞു. കോടതിയിൽ ഉണ്ടായ പരാമർശം ചില മാധ്യമങ്ങളിൽ തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വാർത്തയതിന്റെ പശ്‌ചാത്തലത്തിലാണ്‌ ജസ്‌റ്റിസ്‌ ഇക്കാര്യം വിശദീകരിച്ചത്‌. കോടതിയിൽ പറഞ്ഞത് അവിടെത്തന്നെ അവസാനിപ്പിക്കണമെന്നും അദ്ദേഹം നിർദേശിച്ചു. കണ്ണൂർ സർവകലാശാലയിലെ നിയമനശുപാർശ കേസ്‌ പരിഗണിക്കുന്നതിനിടയിലായിരുന്നു ജസ്‌റ്റിസിന്റെ പരാമർശം.

അധ്യാപന പരിചയം പ്രവൃത്തി പരിചയത്തിന്റെ അടിസ്ഥാനത്തിലാണ്‌ കണക്കാക്കുന്നത്‌. അല്ലാതെ തസ്‌തികയുടെ അടിസ്ഥാനത്തിലല്ലെന്ന്‌ അദ്ദേഹം വിധിയിൽ വ്യക്തമാക്കി. യുജിസി മാനദണ്ഡമനുസരിച്ച്‌ അസോസിയേറ്റ്‌ പ്രൊഫസർ നിയമനത്തിന്‌ അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്‌തികയ്‌ക്ക്‌ എട്ടുവർഷത്തെ അധ്യാപനപരിചയം ആവശ്യമാണ്‌.  ഗവേഷണകാലയളവ് അധ്യാപനപരിചയമായി കണക്കാക്കാനാകില്ല. 

കണ്ണൂർ സർവകലാശാലയിൽ സ്റ്റുഡന്റ്‌സ്‌ സർവീസസ് ഡയറക്ടറായിരുന്ന കാലവും അധ്യാപനകാലമായി കണക്കാക്കാനാകില്ല. സ്റ്റുഡന്റ്‌സ്‌ ഡയറക്ടർ പദവി അസിസ്‌റ്റന്റ്‌ പ്രൊഫസർ തസ്തികയ്ക്ക് തുല്യമല്ല. കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ അസിസ്‌റ്റന്റ്‌ ഡയറക്ടറായിരുന്ന കാലവും കോടതി അധ്യാപനകാലമായി പരിഗണിച്ചില്ല. ഇക്കാലയളവ് നിയമനത്തിന്‌ പരിഗണിച്ച സ്ക്രൂട്ടിനി കമ്മിറ്റിയെ കോടതി വിമർശിക്കുകയും ചെയ്‌തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top