തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡ് ബാധിക്കുന്ന ആരോഗ്യ പ്രവർത്തകരുടെ എണ്ണം വലിയതോതിൽ കുറയുന്നു. ജൂലൈയിൽ ആകെ കോവിഡ് ബാധിച്ചതിൽ 3.6 ശതമാനംപേർ ആരോഗ്യപ്രവർത്തകരായിരുന്നു. ഒക്ടോബറിൽ ഇത് 1.7 ശതമാനമായി കുറഞ്ഞു. ആരോഗ്യവകുപ്പ് തിങ്കളാഴ്ച പ്രസിദ്ധീകരിച്ച എപ്പിഡമിക്കൽ ആൻഡ് ഓപ്പറേഷണൽ റിപ്പോർട്ടിലാണ് ആശ്വാസമേകുന്ന കണക്ക്.
184.09 മെട്രിക് ടൺ ഓക്സിജൻ സംഭരിച്ചു
നവംബർവരെയുള്ള കണക്കു പ്രകാരം സംസ്ഥാനത്ത് വിവിധയിടങ്ങളിലായി സംഭരിച്ചിരിക്കുന്നത് 184.09 മെട്രിക് ടൺ ഓക്സിജൻ. ലിക്വിഡ് മെഡിക്കൽ ഓക്സിജൻ– -90.06 മെ. ടൺ, ഓക്സിജൻ ജനറേറ്റർ–- 1.06 മെ. ടൺ, സിലിണ്ടർ ബി ടൈപ്–- 42.94 മെ. ടൺ, സിലിണ്ടർ ഡി ടൈപ്–- 49.62 മെ. ടൺ എന്നിങ്ങനെയാണ് വിവിധ രൂപത്തിൽ ഓക്സിജൻ സംഭരിച്ചിരിക്കുന്നത്. കോവിഡ്, കോവിഡിതര രോഗികൾക്കായി നവംബർവരെ 78.34 മെ. ടൺ ഓക്സിജനാണ് ഉപയോഗിച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. മാർച്ചുവരെ സംസ്ഥാനത്ത് 129.08 മെട്രിക് ടൺ ഓക്സിജനാണ് ലഭ്യമായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..