14 December Saturday

യുവതികൾ എത്തിയാൽ തടയും: രാഹുൽ ഈശ്വർ

വെബ് ഡെസ്‌ക്‌Updated: Sunday Nov 17, 2019


കൊച്ചി
ശബരിമലയിൽ യുവതികൾ എത്തിയാൽ തടയുമെന്ന് അയ്യപ്പധർമസേന നേതാവ്‌ രാഹുൽ ഈശ്വർ വാർത്താസമ്മേളനത്തിൽ പറഞ്ഞൂ. തൃപ്തി ദേശായി ശബരിമലയിൽ പ്രവേശിക്കുമെന്ന് പറഞ്ഞത് വിശ്വാസി സമൂഹത്തോടുള്ള വെല്ലുവിളിയാണ്. അവരെ പ്രവേശിപ്പിക്കാൻ അനുവദിക്കില്ല. പള്ളിക്കെട്ട് എന്ന പേരിൽ അയ്യപ്പ സംഘടനകൾ ശബരിമലയിൽ പ്രാർഥനാ യജ്ഞങ്ങൾ ആരംഭിക്കും. പൊലീസ്‌ പറയുന്നത് അനുസരിച്ചായിരിക്കും പ്രതിഷേധം. ആവശ്യമെങ്കിൽ കഴിഞ്ഞ തവണത്തേതുപോലെ പ്രതിരോധം ഒരുക്കും.

സുപ്രീംകോടതി വിധി സ്വാഗതം ചെയ്യുന്നു. വിധിയോട്‌ മന്ത്രിമാരായ കടകംപള്ളി സുരേന്ദ്രനും എ കെ ബാലനും എടുത്ത സമീപനം സ്വാഗതാർഹമാണെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top