28 November Saturday

ശബരിമല മേൽശാന്തി : ജയരാജ് പോറ്റി കാത്തിരുന്നത്‌ 15 വർഷം

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


പത്തനംതിട്ട
വാരികാട്ടുമഠം വി കെ ജയരാജ്‌  പോറ്റി  15 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ്  ശബരിമല മേൽശാന്തിയായത്.  2005–- 06 കാലയളവിൽ‌ ശബരിമല മാളികപ്പുറം മേൽശാന്തിയായിരുന്നു. മാള പൂപ്പത്തിയിൽ പരേതരായ കൃഷ്ണൻ എമ്പ്രാന്തിരിയുടെയും ലക്ഷ്മി അന്തർജനത്തിന്റെയും മകനാണ്. പൂപ്പത്തി ചുള്ളൂർ മണിയത്തുകാവ് ക്ഷേത്രത്തിൽ ശാന്തിയായാണ് തുടക്കം. തുടർന്ന് മടത്തുംപടി ദുർഗാ ക്ഷേത്രം, എരവത്തൂർ ക്ഷേത്രം, ബംഗളൂരു ജ്വാല ഹള്ളി അയ്യപ്പക്ഷേത്രം,  കൊമ്പൊടിഞ്ഞാമാക്കൽ നാരായണത്ത് ക്ഷേത്രം എന്നിവിടങ്ങളിൽ ശാന്തിയായി. നിലവിൽ നാരായണത്തു ക്ഷേത്രത്തിൽ ശാന്തിയാണ്‌.  ഉമാദേവിയാണ് ഭാര്യ. വിദ്യാർഥികളായ ആനന്ദകൃഷ്ണൻ, അർജുൻ കൃഷ്ണൻ എന്നിവർ മക്കളാണ്.

നവംബർ 15ന് ആരംഭിക്കുന്ന മണ്ഡല മകരവിളക്ക് തീർഥാടനം മുതൽ ഒരു വർഷമാണ് ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ കാലാവധി. ശബരിമല സ്പെഷ്യൽ കമീഷണർ മനോജിന്റെ മേൽനോട്ടത്തിലായിരുന്നു നറുക്കെടുപ്പ്. പന്തളം കൊട്ടാരത്തിലെ കൗശിക് വർമ ശബരിമല മേൽശാന്തിയെയും ഋഷികേശ് വർമ മാളികപ്പുറം മേൽശാന്തിയെയും  നറുക്കെടുത്തു. 

തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ്‌ അഡ്വ. എൻ വാസു, ബോർഡ് അംഗങ്ങളായ അഡ്വ. എൻ വിജയകുമാർ, അഡ്വ. കെ എസ് രവി, ദേവസ്വം കമീഷണർ ബി എസ് തിരുമേനി, ഹൈക്കോടതി നിയോഗിച്ച നറുക്കെടുപ്പ് നിരീക്ഷകൻ റിട്ട. ജസ്റ്റിസ് പത്മനാഭൻ നായർ തുടങ്ങിയവർ പങ്കെടുത്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top