02 December Wednesday

ഉദ്യോഗസ്ഥര്‍ പൊതുജന സേവകരെന്നത്‌ മറക്കരുത്‌: മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Saturday Oct 17, 2020


തൃശൂർ
താഴേതലംമുതൽ സംസ്ഥാനതലംവരെയുള്ള ഏത് ഉദ്യോഗസ്ഥനായാലും പൊതുജന സേവകരാണ് എന്ന ധാരണ ഉണ്ടാവണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള പൊലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 2279 സായുധ പൊലീസ് കോൺസ്റ്റബിൾമാരുടെ സത്യപ്രതിജ്ഞാ ചടങ്ങിൽ ഓൺലൈനായി സല്യൂട്ട് സ്വീകരിക്കുകയായിരുന്നു മുഖ്യമന്ത്രി.

പരിശീലനത്തിനിടെ കോവിഡ് മഹാമാരിയെ നേരിടേണ്ടിവന്നത് പരിശീലനാർഥികൾക്ക് ലഭിച്ച മികച്ച അവസരമായെന്ന് മുഖ്യമന്ത്രി പറഞ്ഞു. മഹാമാരിയെ നേരിടാനുള്ള പ്രവർത്തനം ജനങ്ങളോടൊപ്പംനിന്നുള്ള പ്രവർത്തനമാണ്. നേരത്തേ, പരിശീലനം ലഭിച്ച് പുറത്തിറങ്ങുന്നവരിൽ പലരും ഒരു പ്രത്യേക മനോഭാവത്തോടെയാണ് സമൂഹത്തെ സമീപിച്ചിരുന്നത്. അതിന് ചരിത്രപരമായ കാരണങ്ങളുണ്ട്. ഇപ്പോൾ, സമൂഹത്തെ മൊത്തത്തിൽ കണ്ടുള്ള പരിശീലന രീതിയാണ് അവലംബിക്കുന്നത്. അതിന്റെ മാറ്റം കാണാനുണ്ട്. പക്ഷേ, ആയിരക്കണക്കിന് അംഗങ്ങളുള്ള സേനയായതിനാൽ ഒറ്റപ്പെട്ട സംഭവങ്ങൾ നാമാരും പ്രതീക്ഷിക്കാത്ത രീതിയിൽ ഉണ്ടാകാറുണ്ട് എന്നത് നാം എപ്പോഴും മനസ്സിൽ കരുതലായി സൂക്ഷിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഡിജിപി ലോക്‌‌നാഥ് ബെഹ്റ ഓൺലൈനായി സല്യൂട്ട് സ്വീകരിച്ചു. അക്കാദമി ഡയറക്ടർ ഡോ. ബി സന്ധ്യ, ഡിഐജി നീരജ് കുമാർ ഗുപ്ത എന്നിവർ പൊലീസ് അക്കാദമിയിൽ സല്യൂട്ട് സ്വീകരിച്ചു. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് പൊലീസ് ഉദ്യോഗസ്ഥർ മാത്രം പങ്കെടുത്ത് നടന്ന ചടങ്ങിൽ പാസിങ് ഔട്ട് പരേഡ് ഒഴിവാക്കിയായിരുന്നു സത്യപ്രതിജ്ഞ.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top