02 June Tuesday

കൂടെയുണ്ട്‌, എന്നും എപ്പോഴും

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019

എൽഡിഎഫ്‌ സ്ഥാനാർഥി മനു റോയിയെ തേവര ഫെറിയിലെ സ്വീകരണ കേന്ദ്രത്തിൽ ആശീർവദിക്കുന്ന മുതിർന്ന വോട്ടർ


കൊച്ചി
തേവരയുടെ പ്രശ്‌നങ്ങൾ മനസ്സിലാക്കി അവയ്‌ക്ക്‌ പരിഹാരം ഉറപ്പുനൽകി മനു റോയി. എൽഡിഎഫ്‌ സ്ഥാനാർഥി മനു റോയിയുടെ പ്രചാരണ വാഹനജാഥ ബുധനാഴ്‌ച തേവര ഫെറിയിൽനിന്നാണ് ആരംഭിച്ചത്. നൂറുകണക്കിന് ടൂവീലറുകളുടെയും ഓട്ടോറിക്ഷകളുടെയും അകമ്പടിയോടെ സ്ഥാനാർഥി വോട്ടർമാരെ അഭിവാദ്യംചെയ്ത് മുന്നേറി.

ഇടപ്പള്ളി പൊലീസ് സ്‌റ്റേഷൻ ആക്രമണക്കേസ്‌ പ്രതി കൃഷ്ണന്റെ മരുമകൾ മിനി സ്ഥാനാർഥിയെ ഹാരമണിയിച്ച് സ്വീകരിച്ചു. എല്ലാ ജനകീയ പ്രശ്‌നങ്ങളിലും തേവരക്കാരോടൊപ്പമുണ്ടാകുമെന്ന് മനു റോയി ഉറപ്പുനൽകി. രൂക്ഷമായ പൊടിശല്യത്തിന് ശാശ്വതപരിഹാരം കാണും. തന്നെ തെരഞ്ഞെടുത്താൽ ഇതിനായി റോഡുകൾ വീതികൂട്ടി നവീകരിക്കുമെന്ന് മനു റോയി പറഞ്ഞു.

യുവാക്കളും സ്ത്രീകളും കുട്ടികളുമടക്കം വൻജനാവലി സ്വീകരണകേന്ദ്രങ്ങളിൽ ആവേശകരമായ വരവേൽപ്പാണ് നൽകിയത്. വാഹനപര്യടനം എസ് ശർമ എംഎൽഎ ഉദ്ഘാടനം ചെയ്തു. സിപിഐ എം ഏരിയ സെക്രട്ടറി പി എൻ സീനുലാൽ, സൗത്ത് ലോക്കൽ സെക്രട്ടറി ഒ ഡി ആൽബർട്ട്, സി കെ പീറ്റർ തുടങ്ങിയവർ പങ്കെടുത്തു. തേവര എസ്എച്ച് കോളേജ് കവാടത്തിൽ വിദ്യാർഥികൾ സ്ഥാനാർഥിയെ രക്തഹാരമണിയിച്ച് സ്വീകരിച്ചു.

മമ്മാഞ്ഞിമുക്ക്, മട്ടമ്മൽ കവല, എ കെ ജി വായനശാല, ജ്യോതിനഗർ, കോന്തുരുത്തി തെക്ക്, കല്ലുപാലം, ശാസ്ത്രിനഗർ എന്നിവിടങ്ങളിലും കലൂർ സൗത്തിൽ ഹോമിയോ ആശുപത്രി, കൗൺസിലർ റോഡ്, സ്‌പൈസസ് സ്ട്രീറ്റ്, സെന്റ് അഗസ്റ്റിൻസ് സ്‌കൂൾ പരിസരം, സെബാസ്റ്റ്യൻ റോഡ്, എൻഎപി ജങ്‌ഷൻ, വട്ടപ്പറമ്പ്, ചേരാതൃക്കോവിൽ, പോണോത്ത് ലെയ്ൻ, ബാങ്ക് റോഡ് എന്നിവിടങ്ങളിലും കലൂർ നോർത്തിൽ മണപ്പാട്ടിപ്പറമ്പ്, കൈപ്പിള്ളി ലെയ്ൻ, പാവക്കുളം ക്ഷേത്ര പരിസരം, ചക്കാലപ്പറമ്പ്, ആര്യപാടം, കാട്ടയിൽ ലെയ്ൻ, ചേമരേത്ത് ലെയ്ൻ, മസ്ജിദ് ലെയ്ൻ, കറുകപ്പിള്ളി എന്നിവിടങ്ങളിലും   സ്വീകരണം നൽകി.

രാവിലെ കലൂരിൽ വീടുകളിലും സ്ഥാപനങ്ങളിലും വോട്ട് അഭ്യർഥിച്ചു. കലൂർ പൊറ്റക്കുഴി പുതിയ റോഡിൽനിന്നായിരുന്നു ഗൃഹസന്ദർശനത്തിന്റെ തുടക്കം. കലൂർ നിവ്യ റോഡ്, കതൃക്കടവിൽ കാട്ടാക്കര വെസ്റ്റ് റോഡ്, കെ കെ റോഡ് തുടങ്ങിയ പ്രദേശങ്ങളിലും സന്ദർശനം നടത്തി. അഡ്വ. ജെയ്ജി ഇട്ടൻ, അഡ്വ. ഇ എം ജോസഫ്, അഡ്വ. ടി സി കൃഷ്ണ, മുൻ എംപിയും കേരള കോൺഗ്രസ് നേതാവുമായ മാത്യു മണിയങ്ങാടന്റെ മകൻ അലക്‌സാണ്ടർ മാത്യു, കാപ്പ അഡ്വൈസറി ബോർഡ് ചെയർമാൻ ജസ്റ്റിസ് ജി ശിവരാജൻ തുടങ്ങിയവരെക്കണ്ട് പിന്തുണ തേടി. തുടർന്ന് കതൃക്കടവ് മനക്കൽ ലെയ്ൻ, കലൂർ ലയോള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പീസ് ആൻഡ് ഇന്റർനാഷണൽ റിലേഷൻസ്, ചിറ്റൂർ മേഖല എന്നിവിടങ്ങളിലും സന്ദർശനം നടത്തി.


പ്രധാന വാർത്തകൾ
 Top