12 November Tuesday

മാതൃകാ കേരളം ; അൺഎയ്‌ഡഡ്‌ ജീവനക്കാർക്കും പ്രസവാവധി

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


തിരുവനന്തപുരം
അൺഎയ്‌ഡഡ്‌ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാർക്കും പ്രസവാവധി അനുവദിക്കാനുള്ള സംസ്ഥാന സർക്കാർ തീരുമാനത്തിന്‌ കേന്ദ്ര അംഗീകാരം. ഇതോടെ അൺഎയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളിലെ ജീവനക്കാരെ പ്രസവാനുകൂല്യ നിയമപരിധിയിൽ  ഉൾപ്പെടുത്തുന്ന ആദ്യ സംസ്ഥാനമായി കേരളം. ആഗസ്ത്‌ 29ലെ മന്ത്രിസഭാ യോഗമാണ് സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ജീവനക്കാരെ പ്രസവാനുകൂല്യ നിയമത്തിന്റെ പരിധിയിലാക്കാൻ തീരുമാനിച്ചത്‌. വിജ്ഞാപനത്തിന്‌ കേന്ദ്ര സർക്കാരിന്റെ അംഗീകാരം തേടുകയായിരുന്നു. 

ഈ നിയമത്തിന്റെ പരിരക്ഷ ലഭിക്കുന്നവർക്ക് 26 ആഴ്ച (ആറു മാസം) ശമ്പളത്തോടെയുള്ള അവധി ലഭിക്കും. ചികിത്സയ്ക്കായി തൊഴിലുടമ 1000 രൂപയും നൽകും. നിയമഭേദഗതി പ്രാബല്യത്തിൽ വരുന്നതോടെ ഈ ആനുകൂല്യങ്ങളെല്ലാം സ്വകാര്യമേഖലയിലും ലഭ്യമാകും. അൺ എയ്ഡഡ് അധ്യാപകർക്ക് മിനിമംവേതനം നിശ്ചയിക്കാൻ സംസ്ഥാന സർക്കാർ നടപടി സ്വീകരിച്ചുവരികയാണ്‌.

 


പ്രധാന വാർത്തകൾ
 Top