12 November Tuesday

ഇന്ത്യൻ കമ്യൂണിസ്റ്റ്‌ പാർടിയുടെ നൂറാം വാർഷികത്തിന്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 17, 2019


തിരുവനന്തപുരം
ഇന്ത്യൻ കമ്യൂണിസ്റ്റ് പാർടി രൂപീകരണത്തിന്റെ നൂറാം വാർഷിക പരിപാടികൾക്ക് വ്യാഴാഴ്‌ച തുടക്കമാകും. സംസ്ഥാനത്ത്‌ ഒരു വർഷം നീളുന്ന പരിപാടികളാണ് സിപിഐ എം സംഘടിപ്പിക്കുന്നത്‌. സംസ്ഥാനത്തെ മുപ്പത്തയ്യായിരത്തോളം ബ്രാഞ്ച്‌ കേന്ദ്രങ്ങളിൽ വ്യാഴാഴ്‌ച പാർടി അംഗങ്ങളും അനുഭാവികളും ചേർന്ന്‌ പ്രഭാതഭേരിയോടെ പതാക ഉയർത്തും. ജില്ലകളിൽ സെമിനാറുകളും പ്രഭാഷണങ്ങളും സംഘടിപ്പിക്കും. ആദ്യപരിപാടി 20-ന് സി എച്ച് കണാരൻ ദിനത്തിൽ തലശ്ശേരിയിൽ സെമിനാറും പൊതുസമ്മേളനവും. മറ്റു ജില്ലകളിൽ ഒരു വർഷത്തിനിടയിൽ വിവിധ പരിപാടികളും നടക്കും.


പ്രധാന വാർത്തകൾ
 Top