03 October Tuesday

ജോഡോ യാത്രയിൽ 
ഡിസിസി പ്രസിഡന്റിനെ പോക്കറ്റടിച്ചു

വെബ് ഡെസ്‌ക്‌Updated: Sunday Sep 18, 2022


ആലപ്പുഴ
രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയിൽ വീണ്ടും പോക്കറ്റടി. ആലപ്പുഴ ഡിസിസി പ്രസിഡന്റ് ബാബു പ്രസാദിന്റെ 5000 രൂപ നഷ്‌ടപ്പെട്ടു. ശനി രാവിലെ എട്ടരയോടെ സ്വീകരണ കേന്ദ്രമായ കായംകുളം കൃഷ്‌ണപുരത്താണ്‌ സംഭവം. കവറിലാക്കി പോക്കറ്റിൽ സൂക്ഷിച്ച പണമാണ്‌ നഷ്‌ടപ്പെട്ടത്‌. സംഭവത്തിൽ പൊലീസിൽ പരാതി നൽകിയിട്ടില്ല. വിവാദമായതോടെ പണം പോക്കറ്റടിക്കപ്പെട്ടതല്ല, തിരക്കിനിടെ നഷ്‌ടപ്പെട്ടതാണെന്ന വാദവുമായി ബാബു പ്രസാദ്‌ രംഗത്തെത്തി. ജാഥയിൽ പോക്കറ്റടി സംഘം കയറിക്കൂടിയതായി നേരത്തെ കണ്ടെത്തിയിരുന്നു. തിരുവനന്തപുരത്ത്‌ നേമത്തെ തമിഴ്‌നാട് സംഘമാണ് പോക്കറ്റടിച്ചത്. രണ്ടിടങ്ങളിൽ ഇതുണ്ടായി. പോക്കറ്റടിയുടെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. ഈ സംഘത്തെ  യാത്രയിൽനിന്ന്‌ നീക്കിയതായി  നേതാക്കൾ അവകാശപ്പെട്ടെങ്കിലും പോക്കറ്റടി തുടരുകയാണ്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top