22 October Tuesday

ഫ്ലാറ്റിലെ താമസക്കാരെ ഒഴിപ്പിക്കൽ : നോട്ടീസ്‌ നൽകാൻ വന്ന നഗരസഭാ അധികൃതരെ പ്രതിരോധിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


മരട്
സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ഫ്ലാറ്റിലെ താമസക്കാരെ ഒഴിപ്പിക്കുന്നതിന്‌ മുന്നോടിയായുള്ള നടപടികളുടെ നോട്ടീസ് നൽകാൻ വന്ന നഗരസഭാ അധികൃതരെ താമസക്കാർ പ്രതിരോധിച്ചു. ഗേറ്റ് പൂട്ടി  മുദ്രാവാക്യം വിളിച്ചു ചെറുത്തതിനാൽ നഗരസഭാ സെക്രട്ടറിക്കും ജീവനക്കാർക്കും അകത്തു പ്രവേശിക്കാനായില്ല. തുടർന്ന് ഗേറ്റിനു വെളിയിലെ തൂണിൽ നോട്ടീസ് പതിച്ചു മടങ്ങി. ഫ്ലാറ്റിലെ താമസക്കാരിൽ എത്രപേർക്ക് പുനരധിവാസം വേണ്ടിവരും എന്നതിന്റെ കണക്കെടുപ്പിന് പ്രത്യേക ഫോമിൽ ചൊവ്വാഴ്ച പകൽ രണ്ടിനുമുമ്പ്‌  രേഖാമൂലം അറിയിക്കണമെന്നാണ് നഗരസഭാ സെക്രട്ടറി മുഹമ്മദ് ആരിഫ് ഖാൻ നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top