24 October Thursday

കരുണാകരന്റെ പേരിൽ ഇനി ട്രസ്‌റ്റ്‌ വേണ്ടെന്ന്‌ മുരളീധരൻ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


കരുണാകരന്റെ പേരിൽ ഇനി ട്രസ്‌റ്റിന്‌ അനുമതി നൽകരുതെന്ന്‌ കോൺഗ്രസ്‌ നേതാവ്‌ കെ മുരളീധരൻ എംപി. ചെറുപുഴയിൽ കെ കരുണാകരൻ സ്‌മാരക ട്രസ്‌റ്റിന്റെ കെട്ടിടം പണിത കരാറുകാരൻ മരിച്ച സംഭവത്തിൽ സംശയങ്ങൾ ദുരീകരിക്കണം.  കെ കരുണാകരന്റെ പേരിലുള്ള സ്ഥാപനം കാരണം ഒരാൾക്ക്‌ ജീവൻ നഷ്‌ടപ്പെട്ടത്‌ വേദനാജനകമാണ്‌.

കുറ്റക്കാർക്കെതിരെ പാർടി നേതൃത്വം കർശന നടപടി സ്വീകരിക്കണം–- മുരളീധരൻ ആവർത്തിച്ചാവശ്യപ്പെട്ടു.  കോൺഗ്രസ്‌ പ്രവർത്തക സമിതി അംഗം എ കെ ആന്റണിയുടെയും കെ പിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെയും സാന്നിധ്യത്തിലായിരുന്നു  മുരളീധരന്റെ  പ്രതികരണം. ഈ വിഷയത്തിൽ സർക്കാർ നടത്തുന്ന അന്വേഷണത്തെ പിന്തുണച്ച  നിലപാട്‌ മുരളി ശക്തമായി ആവർത്തിച്ചു. അതേസമയം ആന്റണിയും മുല്ലപ്പള്ളിയും പ്രസംഗത്തിൽ ഇക്കാര്യം പരാമർശിച്ചതേയില്ല. ലീഡർ കെ കരുണാകരൻ ജന്മശതാബ്ദി പുരസ്‌കാരം മുല്ലപ്പള്ളി രാമചന്ദ്രന്‌ സമ്മാനിക്കുന്നതായിരുന്നു ചടങ്ങ്‌. ആന്റണി പുരസ്‌കാരം നൽകി. കോൺഗ്രസുകാർ തലക്കനംവെടിഞ്ഞ്‌ തലതാഴ്‌ത്തി നിന്ന്‌ പ്രവർത്തിക്കണമെന്ന്‌ ആന്റണി ആവശ്യപ്പെട്ടു.


പ്രധാന വാർത്തകൾ
 Top