22 October Tuesday

മഴക്കെടുതി : റോഡുകളുടെയും പാലങ്ങളുടെയും അറ്റകുറ്റപ്പണി ഒക്ടോബർ 31നകം പൂർത്തിയാക്കണം

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


സ്വന്തം ലേഖകൻ
തിരുവനന്തപുരം
മഴക്കെടുതിയിൽ സംസ്ഥാനത്തെ റോഡുകൾക്കും പാലങ്ങൾക്കുമുണ്ടായ കേടുപാടുകൾ ഒക്ടോബർ 31 നകം പരിഹരിക്കും. ഇതിനാവശ്യമായ വിശദ നിർദേശം അടങ്ങിയ കത്ത്‌ പൊതുമരാമത്തുമന്ത്രി ജി സുധാകരൻ എൻജിനിയർമാർക്ക്‌ നൽകി.

ഒരു വർഷം കേടുപാട് ഉണ്ടാകാത്ത വിധത്തിലായിരിക്കണം റോഡുകളുടെ അറ്റകുറ്റപ്പണി നടത്തേണ്ടത്‌. നിർമാണം നടക്കുന്ന സ്ഥലത്ത് ഓവർസിയർമാരുടെയും ഫീൽഡ് എൻജിനിയർമാരുടെയും സാന്നിധ്യം മേലുദ്യോഗസ്ഥർ ഉറപ്പ് വരുത്തണം.

ഒക്ടോബർ 31നകം റോഡ് ഗതാഗതയോഗ്യമാക്കണമെന്ന നിർദേശം നടപ്പാക്കിയില്ലെങ്കിൽ ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കും. ചീഫ് എൻജിനിയർ, സൂപ്രണ്ടിങ്‌ എൻജിനിയർ, എക്സിക്യൂട്ടീവ് എൻജിനിയർ എന്നിവർ മേൽനോട്ട അധികാരം താഴെവരെ എത്തിച്ച് അറ്റകുറ്റപ്പണിക്ക്‌ നേതൃത്വം നൽകണമെന്നും മന്ത്രി നിർദേശം നൽകി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top