24 October Thursday

ബിഎസ്‌എൻഎൽ ഹിതപരിശോധനയിൽ 86.56 ശതമാനം പോളിങ്

വെബ് ഡെസ്‌ക്‌Updated: Tuesday Sep 17, 2019


കൊച്ചി
എറണാകുളം ടെലികോം ജില്ലയിൽ ബിഎസ്‌എൻഎൽ ജീവനക്കാരുടെ ഹിതപരിശോധനയിൽ 86.56 ശതമാനം പോളിങ്. തിങ്കളാഴ്‌ച രാവിലെ ഒമ്പതുമുതൽ വൈകിട്ട്‌ അഞ്ചുവരെ എറണാകുളം,  ഇടുക്കി ജില്ലകളിലും ലക്ഷദ്വീപിലുമായി സജ്ജീകരിച്ച 33 ബൂത്തുകളിലായി  1,458 ജീവനക്കാരിൽ 1,262 പേർ വോട്ടുചെയ്‌തു.  18ന്‌ ബിഎസ്‌എൻഎൽ ഭവനിൽ വോട്ടെണ്ണി ഫലം പ്രഖ്യാപിക്കും.

ബിഎസ്‌എൻഎലിലെ എട്ടാമത്‌ ഹിതപരിശോധനയാണ്‌ രാജ്യവ്യാപകമായി നടന്നത്‌. ജീവനക്കാരുടെ 18 യൂണിയനുകൾ ഹിതപരിശോധനയിൽ പങ്കെടുത്തു. ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ, എൻഎഫ്‌ടിഇ (ബിഎസ്‌എൻഎൽ), എഫ്‌എൻടിഒ, ബിടിഇയു എന്നിവയാണ്‌ പ്രധാന സംഘടനകൾ. ഇതിൽ ബിഎസ്‌എൻഎൽ എംപ്ലോയീസ്‌ യൂണിയൻ, എൻഎഫ്‌ടിഇ (ബിഎസ്‌എൻഎൽ) എന്നീ സംഘടനകൾക്കാണ്‌ നിലവിൽ അംഗീകാരമുള്ളത്‌. ആകെ വോട്ടിൽ 35 ശതമാനത്തിന്‌ മുകളിൽ ജീവനക്കാരുടെ പിന്തുണയുള്ളവർക്കാണ്‌ അംഗീകാരം കിട്ടുക. ഒറ്റയ്‌ക്ക്‌ 50 ശതമാനത്തിന്‌ മുകളിൽ പിന്തുണ നേടിയാൽ ആ സംഘടനയ്‌ക്ക്‌ മാത്രമാകും അംഗീകാരം. അല്ലാത്തപക്ഷം 15 ശതമാനത്തിന്‌ മുകളിൽ പിന്തുണയുള്ള സംഘടനയ്‌ക്കുകൂടി അംഗീകാരം കിട്ടും.


പ്രധാന വാർത്തകൾ
 Top