09 October Wednesday

70 കിലോ കഞ്ചാവുമായി 
5 ഒഡിഷക്കാർ പിടിയിൽ

വെബ് ഡെസ്‌ക്‌Updated: Saturday Aug 17, 2024


പെരുമ്പാവൂർ
കഞ്ചാവ് കടത്താൻ ശ്രമിക്കുന്നതിനിടെ അഞ്ച് ഒഡിഷക്കാർ പൊലീസിന്റെ പിടിയിലായി. ഒഡിഷ റായിഗഡ ബോരിക്കൽ ദുര്യോധനൻ ഖുറ (34), അക്ഷയ ലബാട്ടിയ (20), വിദ്യാ ഖുഡുംഭഗ (27), ഹരിചന്ദർ ഖുഷുലിയ (24), കണ്ഡമാൽ ഉദരപ്പംഗ സുധീർ ദിഗൽ (26) എന്നിവരെ തടിയിട്ടപറമ്പ് പൊലീസും പെരുമ്പാവൂർ എഎസ്‌പിയുടെ അന്വേഷകസംഘവും ചേർന്നാണ് പിടികൂടിയത്. ഇവരിൽനിന്ന് 70 കിലോ കഞ്ചാവ് പിടിച്ചെടുത്തു. രഹസ്യവിവരത്തെ തുടർന്ന് വാഴക്കുളം പോസ്റ്റ് ഓഫീസിന് സമീപത്തുനിന്നാണ് സംഘത്തെ പിടികൂടിയത്.

കഞ്ചാവ് പാക്ക്‌ ചെയ്ത് 10 ബാഗുകളിലായാണ് സൂക്ഷിച്ചിരുന്നത്. പെരുമ്പാവൂരിലെ ഭായി കോളനിയിലേക്ക് അതിഥിത്തൊഴിലാളികൾക്ക് കൈമാറുന്നതിനാണ് കൊണ്ടുവന്നത്. ഒഡിഷയിലെ റായ്ഗഡിൽനിന്ന് കഴിഞ്ഞ വ്യാഴാഴ്‌ചയാണ് ട്രെയിനിൽ പെരുമ്പാവൂരിലേക്ക് പുറപ്പെട്ടത്. പൊലീസ് പിടികൂടാതിരിക്കാൻ പല വണ്ടികൾ മാറിക്കയറി ഊടുവഴികളിലൂടെ പെരുമ്പാവൂരിൽ എത്താനായിരുന്നു നീക്കം. ദുര്യോധനൻ ഖുറ ദീർഘകാലം ചെമ്പറക്കിയിൽ ജോലി ചെയ്തിരുന്നതാണ്. ഇയാൾക്ക് വഴികളെക്കുറിച്ച് ധാരണയുണ്ടായിരുന്നു. കഞ്ചാവ് വാങ്ങുന്നവരെക്കുറിച്ചും അന്വേഷണം തുടങ്ങി. സമീപകാലത്തുണ്ടായ വലിയ മയക്കുമരുന്നുവേട്ടയാണിത്.
എഎസ്‌പി മോഹിത്ത് റാവത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷകസംഘത്തിൽ ഇൻസ്പെക്ടർ എ എൽ അഭിലാഷ്, എസ്ഐമാരായ കെ ഉണ്ണിക്കൃഷ്ണൻ, സി എ ഇബ്രാഹിംകുട്ടി, എഎസ്ഐമാരായ കെ എ നൗഷാദ്, പി എ സുനിൽകുമാർ, ജി സൂര്യൻ, പി എ അബ്ദുൾമനാഫ്, കെ സി ഷമീർ, സീനിയർ സിപിഒമാരായ വർഗീസ് വേണാട്ട്, ടി എൻ മനോജ് കുമാർ, ടി എ അഫ്സൽ, സിപിഒമാരായ അരുൺ കെ കരുൺ, റോബിൻ ജോയി, മുഹമ്മദ് നൗഫൽ, കെ എസ് അനൂപ്, ബെന്നി ഐസക് എന്നിവരാണ് ഉണ്ടായിരുന്നത്.

2 ഒഡിഷക്കാരികൾ പിടിയിൽ
ബാഗിൽ ഒളിച്ചുകടത്തിയ മൂന്നു കിലോ കഞ്ചാവുമായി രണ്ട് ഒഡിഷ സ്വദേശിനികൾ പിടിയിൽ. കന്ധമാൽ ജില്ലക്കാരായ ചാന്ദ്നി ബെഹ്റ (39), തപസ്വിനി നായിക് (21) എന്നിവരെയാണ് റൂറൽ ജില്ലാ ഡാൻസാഫ് ടീമും ആലുവ പൊലീസും ചേർന്ന് പിടികൂടിയത്. 15ന് പുലർച്ചെ ഒഡിഷയിൽനിന്ന് ട്രെയിൻ മാർഗമാണ് ആലുവയിലെത്തിയത്. പെരുമ്പാവൂരിൽ ഇതരസംസ്ഥാന തൊഴിലാളികൾക്ക് കൈമാറുന്നതിനായി എത്തിച്ച കഞ്ചാവ് റെയിൽവേ സ്റ്റേഷനിൽവച്ചാണ് പൊലീസ് പിടികൂടിയത്. ഡിവൈഎസ്‌പിമാരായ പി പി ഷംസ്, ടി ആർ രാജേഷ്, ഇൻസ്പെക്ടർ എം എം മഞ്ജു ദാസ്, എഎസ്ഐ കെ കെ ഹിൽമത്ത്, സിപിഒമാരായ മാഹിൻ ഷാ അബൂബക്കർ, കെ എം മനോജ് തുടങ്ങിയവരാണ് അന്വേഷകസംഘത്തിലുള്ളത്.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top